
കൊച്ചി: ലുലു മാളിലെ സ്ഥാപനങ്ങള്‍ക്ക് വാടക ഇളവ് പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. ഇടപ്പള്ളി ലുലു മാളിലെ 254 ഷോപ്പുകളില്‍ നിന്നും തൃപ്രയാര്‍ വൈമാളിലെ കച്ചവടക്കാര്‍ക്കും സഹായകരമാകുന്നതാണ് പ്രഖ്യാപനം. രണ്ടു മാളുകളിലുമായി 12 കോടിയുടെ വാടക ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോവിഡ് 19ന്റെ വ്യാപനത്തെ തുടര്‍ന്ന് ഉപഭോക്താക്കളുടെ വരവ് കുറഞ്ഞത് കച്ചവടത്തെ കാര്യമായി ബാധിച്ച സാഹചര്യത്തിലാണ് നടപടി. ഇടപ്പള്ളി ലുലു മാളിലെ 254 ഷോപ്പുകളില്‍ നിന്ന് ഒരു മാസം ലഭിക്കേണ്ടത് 11 കോടി രൂപയാണ്. യൂസഫലിയുടെ ജന്മനാടായ നാട്ടികയിലുള്ള തൃപ്രയാര്‍ വൈമാളില്‍ നിന്ന് ലഭിക്കേണ്ടത് ഒരുകോടി രൂപയാണ്.
പത്ത്കോടിക്ക് ജന്മനാട്ടിലെ പള്ളി പുനര്‍നിര്‍മ്മിച്ച് എംഎ യൂസഫലി
മഹാപ്രളയത്തില്‍ കൈതാങ്ങുമായി യൂസഫലി; ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി നല്‍കും
മാളിന്‍റെ ലാഭം ആരാധനാലയങ്ങൾക്ക് നല്‍കി യൂസഫലി
യുഎഇ പ്രഖ്യാപിച്ച 700 കോടി എംഎ യൂസഫലി നല്‍കുമെന്ന് വാര്‍ത്ത: വിശദീകരണവുമായി ലുലു ഗ്രൂപ്പ്
സാലറി ചലഞ്ച്; ലുലു ഗ്രൂപ്പ് ജീവനക്കാര്‍ 10 കോടി നല്‍കുമെന്ന് എം.എ യൂസുഫലി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam