'പ്രതി മാനസിക രോഗി'; പൊലീസ് സ്റ്റേഷൻ അതിക്രമ കേസിലെ പ്രതിക്ക് ഹൈക്കോടതിയുടെ ജാമ്യം

Published : Sep 14, 2022, 12:09 PM ISTUpdated : Sep 14, 2022, 12:16 PM IST
'പ്രതി മാനസിക രോഗി'; പൊലീസ് സ്റ്റേഷൻ അതിക്രമ കേസിലെ പ്രതിക്ക് ഹൈക്കോടതിയുടെ ജാമ്യം

Synopsis

വളർത്തുപട്ടിയുമായി എത്തി  അതിക്രമം നടത്തിയ സംഭവത്തിൽ പ്രതിക്ക് ജാമ്യം. ഉപാധികളോടെയാണ് കൂനംമൂച്ചി സ്വദേശി വിൻസന്റിന് ജാമ്യം അനുവദിച്ചത്

കൊച്ചി: ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോൾ പൊലീസ് സ്റ്റേഷനിൽ വളർത്തുപട്ടിയുമായി എത്തി  അതിക്രമം നടത്തിയ സംഭവത്തിൽ പ്രതിക്ക് ജാമ്യം. ഹൈക്കോടതിയാണ് കൂനംമൂച്ചി സ്വദേശി വിൻസന്റിന് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം നൽകിയത്. പ്രതി മാനസിക രോഗിയാണ് എന്നതടക്കമുള്ള വിഷയങ്ങൾ പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. പൊതുമുതൽ നശിപ്പിച്ചതിന് 15,000 രൂപ കെട്ടിവയ്ക്കാനും കോടതി നി‍ർദേശിച്ചു. കഴിഞ്ഞ മാസം 22 നാണ് പൊലീസ് സ്റ്റേഷനിൽ  പ്രതി അതിക്രമം കാണിച്ചത്. സ്റ്റേഷനിൽ നായയുമായി എത്തിയ വിൻസെന്റ് ചോദ്യം ചെയ്ത പൊലീസുകാരനെ ചവിട്ടി വീഴ്ത്തി. പൊലീസ് സ്റ്റേഷന്റെ ഗേറ്റിൽ വാഹനമിടിപ്പിച്ചു.

വാഹനാപകട കേസിൽ വിളിപ്പിച്ചു; നായയുമായി പൊലീസ് സ്റ്റേഷനിലെത്തി മധ്യവയസ്കന്റെ പരാക്രമം
വാഹനാപകട കേസിൽ വിളിച്ചു വരുത്തിയപ്പോഴായിരുന്നു വിൻസെന്റിന്റെ പരാക്രമം. 'അമേരിക്കൻ ബുള്ളി' എന്ന വിഭാഗത്തിൽപ്പെട്ട നായയുമായാണ് ഇയാൾ കാറിൽ പൊലീസ് സ്റ്റേഷനിൽ എത്തിയത്. പൊലീസുകാരെ മർദ്ദിക്കാൻ ശ്രമിച്ച പ്രതിയെ ബലംപ്രയോഗിച്ചാണ് കീഴ‍്‍പ്പെടുത്തിയത്. ഇയാൾക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയതായി പൊലീസ് അറിയിച്ചു.

വാഹമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാരോപിച്ച് വിൻസെന്റിന്റെതിരെ കണ്ടാണിശ്ശേരി പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു. ഈ പരാതിയിൽ ചോദ്യം ചെയ്യാനായാണ് ഇയാളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. ഇന്നോവ കാറിൽ എത്തി. എന്തിനാണ് തന്നെ വിളിച്ചു വരുത്തിയതെന്ന് ചോദിച്ച് വിൻസെന്റ് പൊലീസ് സ്റ്റേഷനിൽ അക്രമം അഴിച്ചു വിടുകയയാരുന്നു. കൃത്യ നിർവഹണം തടസ്സപ്പെടുത്തി, പൊതുമുതൽ നശിപ്പിച്ചു എന്നീ കുറ്റങ്ങളാണ് വിൻസെന്റിനെതിരെ ചുമത്തിയിരുന്നത്. വിൻസെന്റ് പ്രവാസിയാണ്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രതികരിച്ച് സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ്; മമ്മൂട്ടി നേരിട്ട് വിളിച്ച് കാര്യങ്ങൾ വിശദീകരിച്ചു, 'വിവാദങ്ങൾ ഇവിടെ അവസാനിപ്പിക്കണം'
വഴിയിൽ കിടന്ന തേങ്ങ എടുത്ത് ഗണപതിയ്ക്ക് ഉടച്ച ശേഷം രക്ഷിക്കണേ എന്ന് പറയുന്നത് പോലെ,സൗജന്യയാത്രയെന്ന രാഹുല്‍ ഗ്യാരണ്ടിക്കെതിരെ കെബി ഗണേഷ് കുമാര്‍