തിരുവനന്തപുരം പാൽക്കുളങ്ങരയിൽ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്നു. അയൽവാസികൾ തമ്മിലുള്ള വ്യക്തിവൈരാഗ്യത്തിന്‍റെ പേരിലാണ് വിശാഖ് എന്നയാളെ അയൽവാസിയായ പ്രദീപ് കൊലപ്പെടുത്തിയത്
തിരുവനന്തപുരം: തിരുവനന്തപുരം പാൽക്കുളങ്ങരയിൽ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്നു. അയൽവാസികൾ തമ്മിലുള്ള വ്യക്തിവൈരാഗ്യത്തിന്‍റെ പേരിലാണ് വിശാഖ് എന്നയാളെ അയൽവാസിയായ പ്രദീപ് കൊലപ്പെടുത്തിയത്. ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ വർഷങ്ങളായി അതിരു പ്രശ്നം നിലനിന്നിരുന്നു. നാലുമാസം മുൻപ് വിശാഖ് പ്രദീപിനെ ആക്രമിച്ചിരുന്നു. ഇതിലെ പകയാണ് കൊലപാതകത്തിൽ കലശിച്ചത്. ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്നും സംഭവശേഷം തെളിവ് നശിപ്പിക്കാൻ പ്രതികൾ ശ്രമിച്ചതായും പോലീസ് പറഞ്ഞു. പ്രദീപിനെയും മൂന്നു സുഹൃത്തുക്കളെയും പുലയനാർ കോട്ടയിലെ കാട്ടിനുള്ളിൽ വച്ച് ആണ് പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിൽ നിന്ന് മൂന്നു വാക്കത്തി പോലീസ് കണ്ടെടുത്തു.


