കള്ളുഷാപ്പായ പൊലീസ് സ്റ്റേഷൻ! പൊലീസ് സ്റ്റേഷനിൽ ഇരുന്ന് കള്ളുകുടിക്കാൻ കഴിഞ്ഞാലോ? ഇതാണ് കാര്യം

Published : Oct 30, 2022, 09:35 AM IST
കള്ളുഷാപ്പായ പൊലീസ് സ്റ്റേഷൻ! പൊലീസ് സ്റ്റേഷനിൽ ഇരുന്ന് കള്ളുകുടിക്കാൻ കഴിഞ്ഞാലോ? ഇതാണ് കാര്യം

Synopsis

കേരള -തമിഴ്നാട് അതിർത്തിയിലെ കമ്പംമെട്ട് പൊലീസ് സ്റ്റേഷനാണ് ഇന്ന്  കള്ള് ഷാപ്പായത്. അന്നത്തെ തൊണ്ടി സൂക്ഷിച്ചിരുന്ന മുറിയിലാണിപ്പോൾ കള്ളുഷാപ്പിലെ പാചകം.

ഇടുക്കി : കള്ളുകുടിച്ച് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ പിടികൂടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു വരുന്നത് സാധാരണമാണ്. എന്നാൽ പൊലീസ് സ്റ്റേഷനിൽ ഇരുന്ന് കള്ളുകുടിക്കാൻ കഴിഞ്ഞാലോ? അത്തരത്തിൽ കള്ളുഷാപ്പായി മാറിയ ഒരു പൊലീസ് സ്റ്റേഷനെ  അറിയാം.

കേരള -തമിഴ്നാട് അതിർത്തിയിലെ കമ്പംമെട്ട് പൊലീസ് സ്റ്റേഷനാണ് ഇന്ന്  കള്ള് ഷാപ്പായത്. അന്നത്തെ തൊണ്ടി സൂക്ഷിച്ചിരുന്ന മുറിയിലാണിപ്പോൾ കള്ളുഷാപ്പിലെ പാചകം. ലോക്കപ്പ് റൂം കള്ളൂറ്റുന്ന മുറിയായി. എസ്ഐയുടെ മുറിയും ഓഫീസ് റൂമുമൊക്കെ കള്ള് കുടിക്കുന്ന കേന്ദ്രമായി. അങ്ങനെ പൊലീസ് സ്റ്റേഷൻ ആകെ മൊത്തം കള്ളുഷാപ്പായി. 

തമിഴ്നാട്ടിൽ നിന്നുള്ള കവർച്ച സംഘങ്ങളുടെ ശല്യം കമ്പംമെട്ടിൽ രൂക്ഷമായിരുന്നു. ഇത് തടയാൻ 1980 ൽ ടികെ രാമകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴാണ് കമ്പംമെട്ടിൽ പൊലീസ് സ്റ്റേഷൻ അനുവദിച്ചത്. കുമ്മായമടിച്ച് ഓടുമേഞ്ഞ ഏക കെട്ടിടമായിരുന്നു അന്നീ കെട്ടീടം. ഒരു എസ്ഐയും 4 പൊലീസുകാരുമാണ് ഇവിടെയുണ്ടായിരുന്നത്. എല്ലാം പഴയ നിക്കർ പൊലീസുകാരായിരുന്നു. 

രണ്ട് പതിറ്റാണ്ട് കമ്പംമെട്ട് പൊലീസ് സ്റ്റേഷൻ വാടകയ്ക്ക് പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് ഇപ്പോൾ കള്ളുഷാപ്പായി പ്രവർത്തനം തുടരുന്നത്. പുതിയ കെട്ടിടം നിർമിക്കുന്നതുവരെ ഇതായിരുന്നു സ്റ്റേഷൻ. ഷാപ്പിലെ കപ്പയും, പന്നിക്കറിയും പന്നി ഫ്രൈയും ബീഫ് ഫ്രൈയുമൊക്കെ കഴിക്കാനായും ആളുകളിവിടെ വരുന്നുണ്ട്. മലയാളികളേക്കാൾ തമിഴ്നാട്ടിൽ നിന്നാണ് കൂടുതൽ പേരും കള്ളു കുടിക്കാനെത്തുന്നത്. 

 


PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം