പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതി; പാലക്കാട് 10 വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് പൊലീസ്

Published : Oct 22, 2026, 08:48 AM IST
student case

Synopsis

കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രത്തിൽ ചവിട്ടി അധിക്ഷേപിച്ചു എന്ന പരാതിയിലാണ് നടപടി. എംഇഎസ് കല്ലടി കോളജിലെ 10 വിദ്യാർത്ഥികൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

പാലക്കാട്: പാലക്കാട് മണ്ണാർക്കാട് പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതിയിൽ വിദ്യാർത്ഥികൾക്കെതിരെ കേസ്. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രത്തിൽ ചവിട്ടി അധിക്ഷേപിച്ചു എന്ന പരാതിയിലാണ് നടപടി. എംഇഎസ് കല്ലടി കോളജിലെ 10 വിദ്യാർത്ഥികൾക്കെതിരെയാണ് പൊലീസ് കേസെടുത്തത്. മോദിയുടെ ഫോട്ടോയിൽ ചവിട്ടി മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. എംഎസ്എഫ്, എസ്എഫ്ഐ പ്രവർത്തകരാണ് പ്രധാനമന്ത്രിയെ അധിക്ഷേപിച്ചതെന്ന് ബിജെപി ആരോപിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സിഎംആർഎൽ കള്ളപ്പണ കേസ്; ഇഡി സംഘത്തിന്‍റെ അവലോകനയോഗം നടക്കും, വിജിലൻസ് നടപടിയിലെ സ്റ്റേ തിരിച്ചടിയല്ലെന്ന് വിലയിരുത്തൽ
പന്നിയങ്കര ടോൾ പ്ലാസയിൽ ബസ്സുകൾ തടഞ്ഞ സംഭവം; ഫാസ്റ്റാഗ് പെയ്മെന്‍റുകൾ കൃത്യമായി അടയ്ക്കാറുണ്ടെന്ന് കെഎസ്ആർടിസി, 'വീഴചയില്ല'