തൃക്കാക്കര നഗരസഭയിലെ കയ്യാങ്കളി; 18 കൗൺസിലർമാർക്കെതിരെ പൊലീസ് കേസെടുത്തു

Published : Sep 02, 2021, 01:27 PM ISTUpdated : Sep 02, 2021, 02:27 PM IST
തൃക്കാക്കര നഗരസഭയിലെ കയ്യാങ്കളി; 18 കൗൺസിലർമാർക്കെതിരെ പൊലീസ് കേസെടുത്തു

Synopsis

നഗരസഭ അധ്യക്ഷയെ തടഞ്ഞു വച്ചതിനും അതിക്രമത്തിനുമെതിരെയാണ്  16 ഇടത് കൗൺസിലർമാർക്കെതിരെ കേസ്.

കൊച്ചി: തൃക്കാക്കര നഗരസഭയിലെ കയ്യാങ്കളിയിൽ 18 കൗൺസിലർമാർക്കെതിരെ പൊലീസ് കേസെടുത്തു. നഗരസഭ അധ്യക്ഷയെ തടഞ്ഞു വച്ചതിനും അതിക്രമത്തിനുമെതിരെയാണ്  16 ഇടത് കൗൺസിലർമാർക്കെതിരെ കേസ്. എൽഡിഎഫ് കൗൺസിലർമാരെ മർദിച്ചു എന്ന പരാതിയിൽ രണ്ട് യുഡിഫ് കൗൺസിലർമാർക്കെതിരെയും കേസെടുത്തു.

സീല്‍ ചെയ്ത ഓഫീസ് ക്യാബിനിൽ നഗരസഭ അധ്യക്ഷ അജിത തങ്കപ്പൻ കയറിതിന് പിന്നാലെയാണ് ഇന്നലെ പ്രതിഷേധമുണ്ടായത്. വിജിലൻസ് നിർദ്ദേശത്തെ തുടർന്ന് പൂട്ടി മുദ്രവെച്ച ക്യാബിൻ സ്വന്തം താക്കോൽ ഉപയോഗിച്ച് തുറന്ന് കയറിയ അജിത ഫയലുകൾ പരിശോധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ക്യാബിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു.

അതേസമയം, അധ്യക്ഷയുടെ ചേംബറിന് മുന്നിൽ രണ്ടാം ദിവസവും ഇടത് കൗൺസിലർമാർ സമരം തുടങ്ങി. ഒരു കാരണവശാലും അധ്യക്ഷയെ ചേംബറിനുള്ളിൽ കയറ്റില്ലെന്നാണ് ഇവരുടെ നിലപാട്. അധ്യക്ഷ അജിത തങ്കപ്പൻ ഓഫീസിൽ എത്തിയിട്ടില്ല. ഇന്നലത്തെ അക്രമസംഭവങ്ങളിൽ പ്രതിഷേധിച്ച് യുഡിഎഫിൻ്റെ യുവജന സംഘടനകളും ഡിവൈഎഫ്ഐയും നഗരസഭയിലക്ക് മാർച്ച് നടത്തി.

പണക്കിഴി വിവാദം തൃക്കാക്കരയിൽ ഓണക്കോടിയോടൊപ്പം കൗൺസിലർമാർക്ക് പണം നൽകിയ ചെയർപേഴ്സന്‍റെ നടപടി വലിയ വിവാദമായിരുന്നു. ഓണപ്പുടവയോടൊപ്പം കൗൺസിലർമാർക്ക് കവറിൽ 10,000 രൂപയാണ് ചെയർപേഴ്സൻ അജിത തങ്കപ്പൻ സമ്മാനിച്ചത്. കൗൺസിലർമാരിൽ ചിലർ കവർ ചെയർപേഴ്സന് തന്നെ തിരിച്ച് നൽകി വിജിലൻസിൽ പരാതി നൽകി. ഇതോടെയാണ് സംഭവം പുറത്തായത്.

പണക്കിഴി വിവാദത്തിൽ അന്വേഷണത്തിനായി വിജിലൻലസ് സംഘം നഗരസഭ ഓഫീസിലെത്തി ചെയർപേഴ്സന്‍റെ മുറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ ശ്രമിച്ചെങ്കിലും മുറി പൂട്ടി ചെയർപേഴ്സൻ അജിത തങ്കപ്പൻ പുറത്ത് പോയി. വിജിലൻസ് സംഘം അന്ന് പുലർച്ചെ 3 വരെ നഗരസഭയിൽ തുടർന്നെങ്കിലും അധ്യക്ഷ മുറി തുറന്ന് നൽകാൻ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് വിജിലൻസ് നഗരസഭ സെക്രട്ടറിയ്ക്ക് നോട്ടീസ് നൽകി അധ്യക്ഷയുടെ ഓഫീസ് മുറി സീൽ ചെയ്യിച്ചത്. പണക്കിഴി വിവാദത്തിലെ നിർണ്ണായക തെളിവുകളുള്ള മുറിയിലേക്ക് ആരെയും പ്രവേശിപ്പിക്കരുതെന്നായിരുന്നു നിർദ്ദേശം.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം