സിവിൽ കോഡ് സെമിനാർ പൊളിക്കാൻ കോൺഗ്രസ്‌ ശ്രമിച്ചു, പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും ബിജെപി ഏജന്‍റുമാര്‍

Published : Jul 16, 2023, 10:48 AM ISTUpdated : Jul 16, 2023, 11:27 AM IST
 സിവിൽ കോഡ് സെമിനാർ പൊളിക്കാൻ കോൺഗ്രസ്‌ ശ്രമിച്ചു, പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും ബിജെപി ഏജന്‍റുമാര്‍

Synopsis

മുസ്ലിം സ്ത്രീകളെ സെമിനാറിൽ സംസാരിപ്പിച്ചില്ലെന്ന ഖദീജ മുംതാസിന്‍റെ  പരാമർശം സെമിനാറിന്‍റെ  ശോഭ കെടുത്താൻ. ആർഎസ്എസ് അനുകൂല നിലപാട് സ്വീകരിച്ചവരാണ് ഇത്തരം ആരോപണങ്ങൾ നടത്തുന്നത്

കോഴിക്കോട്:ഏക സിവിൽ കോഡിനെതിരെ  സിപിഎം സംഘടിപ്പിച്ച സെമിനാർ പൊളിക്കാൻ കോൺഗ്രസ്‌ ശ്രമിച്ചുവെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആരോപിച്ചു.പ്രതിപക്ഷ നേതാവും കെ പി സി സി പ്രസിഡന്‍റും ബിജെപി ഏജന്‍റമാരാണ്.വിവിധ നേതാക്കളെ പങ്കെടുപ്പിക്കാതിരിക്കാനും കോൺഗ്രസ്‌ നേതാക്കൾ ശ്രമിച്ചു.ബി ജെ പി ക്ക് സംസ്ഥാനത്തു കളമൊരുക്കാനാണ് ഈ നേതാക്കളുടെ ശ്രമം.ഇത് മതേതരത്വത്തിൽ വിശ്വസിക്കുന്ന യുഡിഫ് അനുഭാവികൾ തിരിച്ചറിയണം.മുസ്ലിം സ്ത്രീകളെ സെമിനാറിൽ സംസാരിപ്പിച്ചില്ലെന്ന ഖദീജ മുംതാസിന്‍റെ  പരാമർശം സെമിനാറിന്‍റെ  ശോഭ കെടുത്താൻ ഉദ്ദേശിച്ചാണ്. ആർഎസ്എസ് അനുകൂല നിലപാട് സ്വീകരിച്ചവരാണ് ഇത്തരം ആരോപണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

മുസ്ലിം സ്ത്രീകളെ സംസാരിക്കാൻ അനുവദിക്കാതിരുന്ന സിപിഎം നിലപാട് തെറ്റ്; വിമർശനവുമായി ഡോ ഖദീജ മുംതാസ്

രണ്ടാഴ്ചയോളം നീണ്ട ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ ഏക സിവില്‍ കോഡ് വിഷയത്തില്‍ സിപിഎം കോഴിക്കോട്ട് സംഘടിപ്പിച്ച സെമിനാറില്‍ മികച്ച പങ്കാളിത്തമാണുണ്ടായത്.. സ്വപ്നനഗരിയിലെ വേദിയില്‍ വിവിധ ജാതി മതവിഭാഗങ്ങളെ പ്രതിനിധീകരിച്ചെത്തിയ നേതാക്കള്‍ സിവില്‍ കോഡ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നീക്കത്തിലുളള ആശങ്ക പരസ്യമാക്കി. അതേസമയം, വ്യക്തിനിയമ പരിഷ്കരണത്തില്‍ നിലനില്‍ക്കുന്ന  വ്യത്യസ്ത പ്രകടമാവുകയും ചെയ്തു. വ്യക്തി നിയമങ്ങളില്‍ പരിഷ്കരണം ആവശ്യമെങ്കിലും അതത് സമുദായങ്ങളിലാണ് ആദ്യം അഭിപ്രായ ഐക്യം ഉണ്ടാകേണ്ടതെന്ന നിലപാടാണ് പങ്കുവച്ചത്. 

ഏഷ്യാനെററ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

കളം നിറഞ്ഞത് സ്വർണ്ണക്കൊള്ളയും പെണ്ണുകേസും, ബഹ്മാസ്ത്രത്തിൽ കണ്ണുവച്ച് എൽഡിഎഫും യുഡിഎഫും, സുവർണാവസരം നോട്ടമിട്ട് ബിജെപി; ഒന്നാം ഘട്ടത്തിൽ ആവോളം പ്രതീഷ
ജമാഅത്തെ ഇസ്ലാമിയുമായുള്ള കൂടിക്കാഴ്ച ശരിവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'എകെജി സെൻ്റെറിലായിരുന്നു കൂടിക്കാഴ്ച'