കൊല്ലത്ത് ഹോം ക്വാറന്‍റീന്‍ ലംഘിച്ച് കറങ്ങി നടന്നയാളെ പൊലീസ് പിടികൂടി; ഒപ്പം മദ്യപിച്ചവരും നിരീക്ഷണത്തിൽ

Published : Jun 18, 2020, 02:58 PM ISTUpdated : Jun 18, 2020, 03:52 PM IST
കൊല്ലത്ത് ഹോം ക്വാറന്‍റീന്‍ ലംഘിച്ച് കറങ്ങി നടന്നയാളെ പൊലീസ് പിടികൂടി; ഒപ്പം മദ്യപിച്ചവരും നിരീക്ഷണത്തിൽ

Synopsis

ഇന്ന് ചന്തയില്‍ ഇയാളോടൊപ്പം മദ്യപിച്ച നാലുപേരെയും ഇതിൽ ഒരാളുടെ ഭാര്യയെയും പൊലീസ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇയാള്‍ കര്‍ണാടകയിൽ നിന്ന് എങ്ങനെ കൊല്ലത്തെത്തിയെന്നത് ഇതുവരെ കണ്ടെത്തിയിട്ടില്ല. 

കൊല്ലം: കൊല്ലത്ത് ഗൃഹ നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദേശം ലംഘിച്ച് പുറത്തിറങ്ങിയ ആളെ പൊലീസ് പിടികൂടി നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കടപ്പാക്കട ചന്തയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച കര്‍ണാടകയില്‍ നിന്നെത്തിയ ഇയാളെ ആരോഗ്യവകുപ്പ് കണ്ടെത്തി ഗൃഹ നിരീക്ഷണത്തിലാക്കിയിരുന്നു. എന്നാല്‍ വീട്ടില്‍ കഴിയാതെ വഴിയോരങ്ങളില്‍ കറങ്ങി നടക്കുകയായിരുന്നു ഇയാള്‍. 

ഇന്ന് ചന്തയില്‍ ഇയാളോടൊപ്പം മദ്യപിച്ച നാലുപേരെയും ഇതിൽ ഒരാളുടെ ഭാര്യയെയും പൊലീസ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഇയാള്‍ കര്‍ണാടകയിൽ നിന്ന് എങ്ങനെ കൊല്ലത്തെത്തിയെന്നത് ഇതുവരെ കണ്ടെത്തിയിട്ടില്ല. ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം ഇയാള്‍ നല്‍കുന്നില്ലെന്ന് പൊലീസ് അറിയിച്ചു. ഇതേക്കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിജെപി പ്രവർത്തകരായ ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി
'ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി': നടിയെ ആക്രമിച്ച കേസിൽ ഭാഗ്യലക്ഷ്മി