മലപ്പുറത്ത് യുവാവിനെ മൽപ്പിടിത്തത്തിനൊടുവിൽ പൊലീസ് കസ്റ്റഡിയിലെടുത്തു

Published : May 24, 2021, 02:44 PM ISTUpdated : May 24, 2021, 02:45 PM IST
മലപ്പുറത്ത് യുവാവിനെ മൽപ്പിടിത്തത്തിനൊടുവിൽ പൊലീസ് കസ്റ്റഡിയിലെടുത്തു

Synopsis

ഇത് കണ്ടുനിന്ന ചിലർ ദൃശ്യങ്ങൾ പകർത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്

മലപ്പുറം: വാണിയമ്പലത്ത് പൊലീസും യുവാവും തമ്മിൽ റോഡിൽ മൽപിടുത്തം. ബലപ്രയോഗത്തിനൊടുവിൽ വണ്ടൂർ ചെട്ടിയാറ സ്വദേശി  ബാദുഷയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മതിയായ രേഖകളില്ലാത്തതിനാൽ ബൈക്ക് കസ്റ്റഡിയിലെടുക്കാനുള്ള ശ്രമം ബാദുഷ തടഞ്ഞതാണ് ബലപ്രയോഗത്തിലെത്തിച്ചത്. ആറ് പൊലീസുകാർ ചേർന്നാണ് ഇയാളെ പൊലീസ് ജീപ്പിനകത്ത് കയറ്റിയത്. ഇത് കണ്ടുനിന്ന ചിലർ ദൃശ്യങ്ങൾ പകർത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ; ചർച്ചയ്ക്കായി കേരളത്തിലേക്ക് രണ്ട് നിരീക്ഷകരെ നിയോ​ഗിച്ച് എഐസിസി
ഫലപ്രഖ്യാപനത്തിന്റെ തിരക്കിൽ ലഹരിമരുന്ന് വിൽപ്പന; മൊത്തവിതരണക്കാരനെ പിടികൂടി എക്സൈസ്