
പാലക്കാട്: ശ്രീനിവാസൻ കൊലക്കേസിൽ(sreenivasan murder case) അറസ്റ്റിലായ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ ജിഷാദിനെ(joshad) പൊലീസ്(police )കസ്റ്റഡിയിൽ(custody) വാങ്ങും.സഞ്ജിത് കൊലക്കേസിലും ജിഷാദിന് പങ്കുള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിൽ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഇതിനു ശേഷമാകും സഞ്ജിത് കൊലക്കേസിലെ അറസ്റ്റ് രേഖപ്പെടുത്തുക.
ശ്രീനിവാസൻ, സഞ്ജിത കൊലക്കേസുകളിൽ കൊല്ലപ്പെട്ടവരെ കുറിച്ചുള്ള വിശദാംശങ്ങൾ ശേഖരിച്ച് കൊലയാളികൾക്ക് കൈമാറുകയും
വേണ്ട നിർദേശങ്ങൾ നൽകി എന്നുമാണ് പൊലീസ് കണ്ടെത്തൽ. ജിഷാദുമായി പൊലീസ് ഇന്നലെ തെളിവെടുത്ത് നടത്തി.അറസ്റ്റിനു പിന്നാലെ, ജിഷാദിനെ സസ്പെൻഡ് ചെയ്തിരുന്നു.
കോങ്ങാട് ഫയര്‍ഫോഴ്സ് സേനാ യൂണിറ്റിലെ ജീവനക്കാരനാണ് ജിഷാദ്. യൂണിറ്റിലെ ഫയർമാൻ അസോസിയേഷൻ സെക്രട്ടറിയാണ് ജിഷാദ്. 2017 ലാണ് പ്രതി ഫയർഫോഴ്സ് സര്‍വീസില്‍ കയറുന്നത്. 14 വർഷമായി ഇയാൾ പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിക്കുന്നു എന്നാണ് പൊലീസ് കണ്ടെത്തൽ.
ഇതിനിടെ സഞ്ജിത്ത് കൊലക്കേസിൽ തന്നെ അറസ്റ്റിലായ ബാവയെ പൊലീസ് മൂന്നു ദിവസത്തതെ കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. സൂത്രധാരിൽ ഒരാളാണ് ആലത്തൂർ സർക്കാർ യുപി സ്കൂളിലെ അധ്യാപകനായിരുന്ന ബാവ