ശ്രീനാദേവി കുഞ്ഞമ്മ ഉള്‍പ്പെട്ട അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമത്തിൽ വിശദ അന്വേഷണത്തിന് പൊലീസ്; ഡിവൈഎസ്പിയോട് അന്വേഷിക്കാൻ എസ്പി നിർദേശം, പൊലീസ് വീഴ്ചയും പരിശോധിക്കും

Published : Nov 01, 2026, 07:52 AM IST
adoor station

Synopsis

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമത്തിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്. സ്റ്റേഷനിലെ സിസിടിവി ദൃശ്യം പുറത്തുവന്നതോടെയാണ് പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഡിവൈഎസ്പി തല അന്വേഷണത്തിന് എസ്പി നിർദേശം നൽകി.

പത്തനംതിട്ട: കെ എസ്‌ യു നേതാവ് ഫെനി നൈനാനും ശ്രീനാദേവി കുഞ്ഞമ്മയും ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമത്തിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്. സ്റ്റേഷനിലെ സിസിടിവി ദൃശ്യം പുറത്തുവന്നതോടെയാണ് പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഡിവൈഎസ്പി തല അന്വേഷണത്തിന് എസ്പി നിർദേശം നൽകി. അന്വേഷണത്തിൽ പൊലീസിൻ്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്നും അന്വേഷിക്കും. ശ്രീനാദേവിക്കും സംഘത്തിനും പൊലീസ് ഒത്താശ ചെയ്തോ എന്നും പരിശോധിക്കും.

ജൂലൈ 11ന് യൂട്യൂബർ രാജൻ ജോസഫിനെ അറസ്റ്റ് ചെയ്തു കൊണ്ടുവന്നപ്പോൾ അടൂർ പൊലീസ് സ്റ്റേഷനിൽ നാടകീയരംഗങ്ങൾ ആയിരുന്നു ഉണ്ടായത്. അന്ന് പൊലീസിന്റെ ജോലി തടസ്സപ്പെടുത്തിയതിന് കേസെടുത്തിരുന്നെങ്കിലും തുടർനടപടി ഉണ്ടായിരുന്നില്ല. കണ്ടാൽ അറിയാവുന്നവർ എന്ന് മാത്രമായിരുന്നു എഫ്ഐആര്‍. രണസ്വാധീനത്തിൽ തുടരന്വേഷണം അട്ടിമറിച്ചെന്നായിരുന്നു സിപിഎം ആരോപണം. പിന്നീട് സിപിഎം ഇടപ്പെട്ട് വിവരാവകാശം വഴി സ്റ്റേഷനിലെ സിസിടിവി ദൃശ്യം കഴിഞ്ഞ ദിവസം പുറത്തുകൊണ്ടുവന്നു. ഇതോടെയാണ് ഡിവൈഎസ്പി തല അന്വേഷണത്തിന് ഉത്തരവിട്ടത്.

അടൂർ സ്റ്റേഷനിലെ അതിക്രമത്തിൽ പ്രതികരിച്ച് ശ്രീനാദേവി കുഞ്ഞമ്മ

അടൂർ പോലീസ് സ്റ്റേഷനിലെ അതിക്രമത്തിൽ വിശദീകരണവുമായി കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ. പൊലീസ് സ്റ്റേഷനിൽ യാതൊരു വിധ അതിക്രമവും നടത്തിയിട്ടില്ലെന്നും പരാതിക്കാരി എന്ന നിലയിൽ പ്രതിയെ തിരിച്ചറിയാനാണ് അവിടെയെത്തിയതെന്നുമാണ് ശ്രീനാദേവി കുഞ്ഞമ്മ വ്യക്തമാക്കിയത്. സ്റ്റേഷന് അകത്തോ പുറത്തോ അക്രമം നടന്നിട്ടില്ലെന്നും പോലീസ് ആവശ്യപ്പെട്ടതനുസരിച്ചുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുക മാത്രമാണ് ചെയ്തതെന്നും അവർ പറഞ്ഞു. സ്റ്റേഷനിൽ സെല്ലിനകത്ത് കയറുകയോ പ്രതിയെ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും സെല്ലിന് പുറത്ത് നിന്ന് 'സുഖമാണോ ചേട്ടാ' എന്ന് മാത്രമാണ് ചോദിച്ചതെന്നും ശ്രീനാദേവി കൂട്ടിച്ചേർത്തു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എഴുത്തച്ഛൻ പുരസ്കാരം മേതിൽ രാധാകൃഷ്ണന്
'ആത്മവിശ്വാസവും ആത്മബലവും ഒന്നിച്ചുചേർന്നയാൾ, കേരളം കേൾക്കുന്നത് വിസ്മയത്തോടെ'; വി ഡി സതീശനെ പുകഴ്ത്തി ഇകെ വിഭാ​ഗം മുഖപത്രം