
കോട്ടയം: ഗവർണറോട് പരാതി പറയാനെത്തിയ വിദ്യാർത്ഥിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം എംജി സർവ്വകലാശാലയിലാണ് സംഭവം. വൈസ് ചാൻസലർക്കെതിരെ ഗവർണറോട് പരാതി ബോധിപ്പിക്കാനെത്തിയ വിദ്യാർത്ഥിനിയെ ആണ് അറസ്റ്റ് ചെയ്തത്.
പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധം നടക്കാൻ സാധ്യതയുള്ള സാഹചര്യത്തിൽ ശക്തയമായ സുരക്ഷയാണ് ഇവിടെ ഏർപ്പെടുത്തിയിരുന്നത്. പ്രതിഷേധക്കാരിയെന്ന് സംശയിച്ചാണ് വിദ്യാർത്ഥിനിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
എംജി സർവകലാശാല നാനോ സയൻസ് വിഭാഗത്തിലെ ഗവേഷണ വിദ്യാർത്ഥിനി ദീപാ മോഹനാണ് കസ്റ്റഡിയിലായത്. ഇവരെ പൊലീസ് ബലമായി പിടിച്ച് മാറ്റി. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് വിദ്യാർത്ഥിനിയെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam