ശ്രീകാര്യത്തെ 17കാരന്റെ കൊലപാതകം: മരണം സംഭവിച്ചത് വൈകിട്ട് 6നും 8നും ഇടയിൽ, ക്രൂരതയുടെ ചുരുളഴിച്ച് പൊലീസ്, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

Published : Nov 03, 2026, 08:23 PM IST
abhiram murder

Synopsis

നിലവിൽ മൂന്ന് പേരെയാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ ഒന്നാം പ്ര‌തിയാണ് 17കാരൻ. രണ്ടാം പ്രതി ഉമറും മൂന്നാം പ്രതി 17കാരന്റെ പെൺസുഹൃത്തായ ആനന്ദയുമാണ്. ആനന്ദയുടെ ഫോണിൽ നിന്നാണ് 17കാരൻ അഭിരാമിനെ വിളിച്ചുവരുത്തിയത്.

തിരുവനന്തപുരം: ശ്രീകാര്യത്തെ 17 വയസുകാരൻ അഭിരാമിന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. മരണം സംഭവിച്ചത് വൈകിട്ട് 6നും 8നും ഇടയിലെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കേസിന്റെ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചതായി പൊലീസ് അറിയിച്ചു. ശ്രീകാര്യം സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം. കഴക്കൂട്ടം എസിപി മേൽനോട്ടം വഹിക്കും. അഭിരാമിന്റെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്. ഈ കേസിലെ ഒന്നാം പ്രതിയായ 17കാരനും രണ്ടാം പ്രതിയായ ഉമറും ദിവസങ്ങളോളം ​ഗൂഢാലോചന നടത്തിയിരുന്നു. പൊലീസ് പിടിക്കുകയാണെങ്കിൽ 17 കാരനാണ് കൊലപാതകം നടത്തിയതെന്ന് കുറ്റമേറ്റ് പറയുന്ന തരത്തിൽ‌ ഇവർ നേരത്തെ പ്ലാൻ ചെയ്തിരുന്നു എന്നാണ് കമ്മീഷണർ വ്യക്തമാക്കുന്നത്.

നിലവിൽ മൂന്ന് പേരെയാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ ഒന്നാം പ്ര‌തിയാണ് 17കാരൻ. രണ്ടാം പ്രതി ഉമറും മൂന്നാം പ്രതി 17കാരന്റെ പെൺസുഹൃത്തായ ആനന്ദയുമാണ്. ആനന്ദയുടെ ഫോണിൽ നിന്നാണ് 17കാരൻ അഭിരാമിനെ വിളിച്ചുവരുത്തിയത്. 17കാരന്റെ മുൻകാമുകിയുമായി ബന്ധപ്പെട്ട് ചില തർക്കങ്ങളുണ്ടായിരുന്നു. ഇതിൽ അഭിരാമിന്റെ സുഹൃത്തിനെ സ്ഥലത്ത് എത്തിക്കുന്നതിന് വേണ്ടിയാണ് അഭിരാമിനെ ഇവർ വിളിച്ചു വരുത്തിയത്. എന്നാൽ ഇവിടെ വെച്ചുണ്ടായ തർക്കത്തിൽ അഭിരാമിനെ കൊലപ്പെടുത്തുകയായിരുന്നു. ഇവരിൽ ഒന്നും രണ്ടും പ്രതികൾക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് കമ്മീഷണർ വ്യക്തമാക്കുന്നത്. പ്രതികളിൽ ഒരാൾ കൈ കൊണ്ടും മറ്റൊരാൾ ബെൽറ്റ് ഉപയോ​ഗിച്ചും അഭിരാമിന്റെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ദിവസങ്ങളോളം നീണ്ട ​ഗൂഢാലോചന പ്രതികളുടെ ഭാ​ഗത്ത് നിന്നുണ്ടായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് തന്നെ പെൺകുട്ടിയുടെ സാന്നിദ്ധ്യത്തിൽ തന്നെയാണ് പ്രതികൾ അഭിരാമിന് മെസേജ് അയച്ചത്. തുടർന്നുള്ള ദിവസങ്ങളിലും പെൺകുട്ടിയെന്ന വ്യാജേനയാണ് മെസേജ് അയച്ചുകൊണ്ടിരുന്നത്. ഇത്തരത്തിൽ മൂന്നാം പ്രതിയായ ആനന്ദിയുടെ പൂർണ അറിവോടും സമ്മതത്തോടും കൂടിയാണ് കുറ്റകൃത്യം നടന്നതെന്നും പൊലീസ് വ്യക്തമാക്കുന്നു. രണ്ടാം പ്രതിയായ ഉമർ നേരത്തെയും നിരവധി കേസുകളിൽ പ്രതിയാണ്. കാപ്പാ കേസിൽ തടങ്കൽ കഴിഞ്ഞ് പുറത്തിറങ്ങിയ ആളാണ്. ഒന്നാംപ്രതിയെ ജുവനൈൽ ജസ്റ്റീസ് ബോർഡിന് മുന്നിൽ ഹാജരാക്കി ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. ഈ കേസിൽ മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെങ്കിലും കൂടുതൽ പ്രതികളുണ്ടോയെന്ന് അന്വേഷിക്കുന്നതായും പൊലീസ് വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശ്രീകാര്യത്തെ 17കാരന്‍റെ കൊലപാതകം; അന്വേഷണത്തില്‍ വീഴ്ചപറ്റിയിട്ടില്ലെന്ന് പൊലീസ്, എഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചു
'കമ്പ്യൂട്ടർ പരിജ്ഞാനമില്ല, മൂല്യനിർണ്ണയം താൻ നടത്തിയിട്ടില്ല'; പിഎസ്‌സി പരീക്ഷ തട്ടിപ്പ് അന്വേഷണം അട്ടിമറിക്കാൻ ഒന്നാം പ്രതിയുടെ മൊഴി