കരുണ സംഗീത നിശ: സന്ദീപ് വാര്യരുടെ മൊഴി രേഖപ്പെടുത്തും; തെളിവുകൾ ലഭിച്ചാൽ കേസ് രജിസ്റ്റർ ചെയ്യും

Web Desk   | Asianet News
Published : Feb 19, 2020, 12:50 AM IST
കരുണ സംഗീത നിശ: സന്ദീപ് വാര്യരുടെ മൊഴി രേഖപ്പെടുത്തും; തെളിവുകൾ ലഭിച്ചാൽ കേസ് രജിസ്റ്റർ ചെയ്യും

Synopsis

മുഖ്യമന്ത്രിയുടെ ദുരിതാശ്വ നിധിയിലേക്ക് ഫണ്ട് നൽകാനെന്ന പേരിൽ നവംബർ ഒന്നിനാണ് പരിപാടി സംഘടിപ്പിച്ചത്

കൊച്ചി: കരുണ സംഗീത നിശയുടെ മറവിൽ തട്ടിപ്പ് നടത്തിയെന്ന കേസിൽ പരാതിക്കാരനായ യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. രാവിലെ 10 മണിക്ക് അന്വേഷണ ഉദ്യോഗസ്ഥനായ ജില്ല ക്രൈംബ്രാഞ്ച് അസ്സിസ്റ്റനറ് കമ്മീഷണർ ബിജി ജോർജ്ജ് മുമ്പാകെ ഹാജരാകാനാണ് സന്ദീപ് വാര്യരോട് അവശ്യപ്പെട്ടിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വ നിധിയിലേക്ക് ഫണ്ട് നൽകാനെന്ന പേരിൽ നവംബർ ഒന്നിനാണ് പരിപാടി സംഘടിപ്പിച്ചത്. പണം അടക്കാത്തത് വിവാദമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആറു ലക്ഷത്തി ഇരുപത്തി രണ്ടായിരം രൂപ സംഘാടകർ ദുരിതാശ്വാസ നിധിയിലേക്ക് അടച്ചിരുന്നു.

പരിപാടിയുടെ വരവ് ചെലവ് കണക്കു സംബന്ധിച്ച് സംഘാടകർ പറയുന്നത് വിശ്വസിക്കാൻ കഴിയില്ലെന്നാണ് സന്ദീപ് വാര്യർ പറയുന്നത്. സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷം തെളിവുകൾ ലഭിച്ചാൽ മാത്രമേ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയുള്ളു എന്നാണ് പൊലീസ് പറയുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്; എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലുമായി ഇടുക്കിയിൽ പത്ത്  വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജം
കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനമേറ്റതായി വ്യാപക പരാതി, സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് യുഡിഎഫ് ആരോപണം