ധീരജിന്റെ കൊലപാതകം;നിഖിൽ പൈലിക്കൊപ്പം ജെറിനും അറസ്റ്റിലാകും;ധീരജിന്റെ സംസ്കാരം ഇന്ന്;പഠിപ്പ് മുടക്കി പ്രതിഷേധം

Web Desk   | Asianet News
Published : Jan 11, 2022, 07:51 AM IST
ധീരജിന്റെ കൊലപാതകം;നിഖിൽ പൈലിക്കൊപ്പം ജെറിനും അറസ്റ്റിലാകും;ധീരജിന്റെ സംസ്കാരം ഇന്ന്;പഠിപ്പ് മുടക്കി പ്രതിഷേധം

Synopsis

സിപിഎം ഇടുക്കി ജില്ല കമ്മറ്റി ഓഫീസിൽ പൊതുദർശനം ഉണ്ടാകും. തുടർന്ന് വിലാപ യാത്രയായി കണ്ണൂരിലേക്ക് കൊണ്ടുപോകും

ഇടുക്കി: ഇടുക്കി എഞ്ചിനീയറിംഗ് കോളജിലെ(idukki engineering college) എസ് എഫ് ഐ(sfi) പ്രവർത്തകൻ ധീരജ് (dheeraj)കുത്തേറ്റ് മരിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ നിഖിൽ പൈലി(nikhil paili),ഇയാൾക്ക് ഒപ്പം ഉണ്ടായിരുന്ന ജെറിൻ ജോജോയുടെയും(jerin joe) അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കോൺഗ്രസ് ഇടുക്കി നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റ് ആണ് ജെറിൻ ജോജോ. ഇരുവരുടേയും പങ്ക് വ്യക്തമായെന്നും കുറ്റം സമ്മതിച്ചെന്നും പൊലീസ് പറഞ്ഞു. 

അതേസമയം ധീരജിന്‍റെ സംസ്കാരം ഇന്ന് കണ്ണൂരിൽ നടക്കും. ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയ‌ിൽ സൂക്ഷിച്ചിട്ടുള്ള ധീരജിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷമാകും സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ടുപോകുക. സിപിഎം ഇടുക്കി ജില്ല കമ്മറ്റി
ഓഫീസിൽ പൊതുദർശനം ഉണ്ടാകും. തുടർന്ന് വിലാപ യാത്രയായി കണ്ണൂരിലേക്ക് കൊണ്ടുപോകും.

ധീരജിന്‍റെ മൃതദേഹം വൈകിട്ട് അഞ്ച് മണിയോടെ കണ്ണൂരെത്തിക്കും. തളിപ്പറമ്പിലെ വീടിനോട് ചേർന്ന് പാർട്ടി വാങ്ങിയ സ്ഥലത്ത് രാത്രിയോടെ സംസ്കാരം നടക്കും. ക്രിസ്മസ് അവധി കഴിഞ്ഞ് കോളേജിലേക്ക് മടങ്ങിയ മകൻ്റെ വിയോഗ വാർത്ത താങ്ങാനാകാതെ വിതുമ്പിക്കരയുകയാണ് മാതാപിതാക്കൾ

PREV
click me!

Recommended Stories

'പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം, വിവരം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്'; പ്രതികരിച്ച് സുനിയുടെ അഭിഭാഷകൻ
പള്ളികളിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് മകൾ, 16 കാരിയായ കുട്ടിയുടെ ആലോചനായില്ലാത്ത മറുപടിയെന്ന് മുനവറലി ശിഹാബ് തങ്ങൾ