'മുകളിലൊരാൾ എല്ലാം കാണുന്നുണ്ടേ', പുതുവത്സരാഘോഷത്തിനിടെ ഡ്രോണ്‍ നിരീക്ഷണവുമായി പൊലീസ്

Published : Dec 31, 2024, 12:00 PM ISTUpdated : Dec 31, 2024, 12:14 PM IST
'മുകളിലൊരാൾ എല്ലാം കാണുന്നുണ്ടേ', പുതുവത്സരാഘോഷത്തിനിടെ ഡ്രോണ്‍ നിരീക്ഷണവുമായി പൊലീസ്

Synopsis

പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലും ആളുകൾ കൂടുതലായി കൂടുന്ന ഇടങ്ങളിലും ഡ്രോൺ നിരീക്ഷണം ശക്തമാക്കുമെന്ന് പൊലീസ്

തിരുവനന്തപുരം: പുതുവത്സരാഘോഷ വേളയിൽ ക്രമസമാധാനം ഉറപ്പാക്കാൻ കർശന നടപടിയെന്ന് കേരള പൊലീസ്. ഷോപ്പിംഗ് കേന്ദ്രങ്ങൾ, മാളുകൾ, പ്രധാന തെരുവുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ്സ്റ്റാൻഡ്, വിമാനത്താവളം എന്നിവിടങ്ങളിൽ പെട്രോളിംഗും നിരീക്ഷണവും കർശനമാക്കും. വിവിധ ജില്ലകളിൽ പുതുവത്സരാഘോഷം നടക്കുന്ന പ്രധാന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചു പരിശോധനകൾക്കായി പ്രത്യേക ടീമുകൾ രൂപീകരിച്ചിട്ടുണ്ടെന്നും കേരള പൊലീസ് അറിയിച്ചു. 

പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലും ആളുകൾ കൂടുതലായി കൂടുന്ന ഇടങ്ങളിലും ഡ്രോൺ നിരീക്ഷണം ശക്തമാക്കുമെന്ന് പൊലീസ് വിശദീകരിച്ചു. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. മദ്യപിച്ച് വാഹനമോടിക്കുക, അമിതവേഗം, അശ്രദ്ധയോടെ വാഹനമോടിക്കുക, പ്രായപൂർത്തിയാകാത്തവരുടെ ഡ്രൈവിംഗ്, അഭ്യാസ പ്രകടനങ്ങൾ എന്നിവ ബോർഡർ സീലിംഗിലൂടെയും കർശന വാഹന പരിശോധനയിലൂടെയും തടയുമെന്നും പൊലീസ് അറിയിച്ചു.

ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും എത്തുന്ന കുടുംബങ്ങൾക്കും വനിതകൾക്കും വിദേശികൾക്കും സുരക്ഷ ഉറപ്പാക്കും. മതിയായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാതെ കടലിലേക്ക് പോകുന്നത് തടയാനായി കോസ്റ്റൽ പൊലീസ്, കോസ്റ്റ് ഗാർഡ് എന്നിവരുടെ പട്രോളിംഗുകൾ ശക്തമാക്കിയിട്ടുണ്ട്. പ്രധാന ജംഗ്ഷനുകളിൽ പൊലീസ് പിക്കറ്റുകളും പട്രോളിംഗുകളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
 
വാഹനങ്ങൾ പാർക്ക് ചെയ്തശേഷം പുതുവത്സരാഘോഷത്തിനു പോകുന്നവർ തങ്ങളുടെ മൊബൈൽ നമ്പർ വാഹനത്തിൽ പ്രദർശിപ്പിക്കണമെന്നും നിർദേശമുണ്ട്.  പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി എത്തുന്ന എല്ലാ അതിഥികൾക്കും ഒരു എൻട്രി രജിസ്റ്റർ സൂക്ഷിക്കാൻ മാനേജ്മെന്റോ സംഘാടകരോ ശ്രദ്ധിക്കണം. ഹൈക്കോടതി നിർദ്ദേശപ്രകാരമുള്ള ശബ്ദമലിനീകരണ നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കണം. അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ ഉടനടി 112 ൽ പൊലീസിനെ വിവരം അറിയിക്കണമെന്നും നിർദേശം നൽകി.

ബാർ ഹോട്ടലുകളിൽ പ്രൊഫഷണൽ ഡ്രൈവർമാരുടെ സേവനം ലഭ്യമാക്കണം; കർശന നി‍ദേശവുമായി എറണാകുളം ആർടിഒ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നിയമസഭയിൽ സർക്കാർ - പ്രതിപക്ഷ പോരിന് സാധ്യത; ശബരിമല സ്വർണ്ണക്കൊള്ളയിൽ സഭ പ്രക്ഷുബ്‍ദമായേക്കും
ശബരിമല സ്വർണ്ണക്കൊള്ള: എൻ വാസുവിന്‍റെ ജാമ്യാപേക്ഷ സുപ്രീംകോടതിയിൽ; പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിക്കണമെന്നാവശ്യം