
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗവർണർ പോകുന്നതിനിടെ ഡ്യൂട്ടിക്കെത്തിയ പൊലീസുകാരൻ മദ്യപിച്ചെത്തിയതായി കണ്ടെത്തി. എ ആർ ക്യാമ്പിലെ സിപി ഒ ശരത്താണ് മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം. ഇന്നലെ വന്ദേഭാരതിൽ തലസ്ഥാനത്ത് എത്തിയ ഗവർണർ രാജ്ഭവനിലേക്ക് പോകുന്ന സമയത്ത് റൈഫിള്‍ ഡ്യൂട്ടിയിലാണ് ശരത്ത് ഉണ്ടായിരുന്നത്. ഇയാള്‍ മറ്റ് ഉദ്യോഗസ്ഥര്‍ക്കൊപ്പം വാഹനത്തിൽ കയറിയപ്പോഴാണ് മദ്യപിച്ചിട്ടുണ്ടോ എന്ന സംശയം കൂടെയുള്ളവര്‍ക്ക് തോന്നിയത്. അപ്പോള്‍ തന്നെ മേലുദ്യോഗസ്ഥരെ വിളിച്ചറിയിച്ചു. ഫോര്‍ട്ട് ഹോസ്പിറ്റലിലെത്തിച്ച് ശരതിനെ വൈദ്യപരിശോധനക്ക് വിധേയനാക്കി. പരിശോധനയിൽ ശരത് മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ഉടനെ ഇയാളെ ഡ്യൂട്ടിയിൽ നിന്ന് മാറ്റി. ഇയാള്‍ക്കെതിരെ നടപടിക്ക് മേലുദ്യോഗസ്ഥര്‍ക്ക് ശുപാര്‍ശ നൽകുകയും ചെയ്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam