കളിയിക്കാവിളയില്‍ കൊലക്കേസ് പ്രതിയുടെ വെടിയേറ്റ് പൊലീസുകാരൻ മരിച്ചു

Published : Jan 08, 2020, 11:09 PM ISTUpdated : Jan 08, 2020, 11:12 PM IST
കളിയിക്കാവിളയില്‍ കൊലക്കേസ് പ്രതിയുടെ വെടിയേറ്റ് പൊലീസുകാരൻ മരിച്ചു

Synopsis

പ്രതിക്കായി കേരള-തമിഴ്നാട് പൊലീസ് സംയുക്തമായി തിരച്ചിൽ തുടങ്ങി

തിരുവനന്തപുരം: തിരുവനന്തപുരം കളിയിക്കാവിളയില്‍ കൊലക്കേസ് പ്രതിയുടെ വെടിയേറ്റ് പൊലീസുകാരൻ മരിച്ചു. തമിഴ്നാട് പൊലീസുകാരനായ വിൻസന്‍റാണ് മരിച്ചത്. കൊലക്കേസ് പ്രതിയായ രാജ് കുമാരാണ് വെടിവച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ബൈക്കിലെത്തിയ ഇയാള്‍ 10.30 യോടെ ചെക്ക് പോസ്റ്റിലുണ്ടായിരുന്ന പൊലീസുകാരനെ വെടിവയ്ക്കുകയായിരുന്നു. നാലു പ്രാവശ്യം വെടിവെച്ചുവെന്നും ഇയാള്‍ക്കൊപ്പം ബൈക്കില്‍ മറ്റൊരാള്‍ കൂടിയുണ്ടായിരുന്നുവെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. പ്രതിക്കായി കേരള-തമിഴ്നാട് പൊലീസ് സംയുക്തമായി തിരച്ചിൽ തുടങ്ങി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഇതിപ്പോൾ 100+ ഒരു അസൗകര്യമായി മാറിയിരിക്കുന്നു, സാധാരണഗതിയിൽ മുഖ്യമന്ത്രി ആര് എന്നതിൽ തർക്കം ഉണ്ടാകേണ്ടതില്ല, പക്ഷെ...' , ചര്‍ച്ചയായി കുറിപ്പ്
മുഖ്യൻ ആരായാലും ഐഎഎസ്, ഐപിഎസ് സമഗ്ര അഴിച്ചുപണി ഉറപ്പ്; യോഗേഷ് ഗുപ്ത വീണ്ടും വിജിലൻസ് ഡയറക്ടർ? മനോജ് ജോഷി ചീഫ് സെക്രട്ടറി?