ഗുണ്ടാ ലിസ്റ്റിലെ പ്രതിയുടെ അച്ഛനോട് കൈക്കൂലി വാങ്ങി; തിരുവനന്തപുരത്ത് പൊലീസുകാരന് സ‍ർവീസിൽ നിന്ന് സസ്പെൻഷൻ

Published : Dec 04, 2024, 06:09 PM IST
ഗുണ്ടാ ലിസ്റ്റിലെ പ്രതിയുടെ അച്ഛനോട് കൈക്കൂലി വാങ്ങി; തിരുവനന്തപുരത്ത് പൊലീസുകാരന് സ‍ർവീസിൽ നിന്ന് സസ്പെൻഷൻ

Synopsis

കൈക്കൂലി വാങ്ങിയതിന് തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന ഷബീറിനെ സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തു

തിരുവനന്തപുരം: ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുടെ അച്ഛനോട് കൈക്കൂലി വാങ്ങിയ പൊലീസുകാരനെ സർവീസിൽ നിന്ന് സസ്പെൻ്റ് ചെയ്തു. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന ഷബീറിനെയാണ് സസ്പെൻഡ് ചെയ്തത്.

മുൻപ് തുമ്പാ പൊലീസ് സ്റ്റേഷനിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. അവിടെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുടെ അച്ഛനോട് 2000 രൂപ ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയിരുന്നു. അന്ന് തന്നെ വിഷയം പരാതിയായി എത്തിയതിന് പിന്നാലെ ഷബീറിനെ മ്യൂസിയം സ്റ്റേഷനിലേക്ക് സ്ഥലം മാറ്റി. എന്നാൽ ഷബീർ തൻ്റെ ക്രിമിനൽ ബന്ധം തുടർന്നു. ഇത് സ്പെഷൽ ബ്രാഞ്ച് കണ്ടെത്തി മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്തു. മൂന്ന് ക്രിമിനൽ കേസുകളിൽ പ്രതി കൂടിയായ ഷബീറിനെതിരെ കെ റെയിൽ സമര കാലത്ത് മംഗലപുരത്ത് സമരക്കാരെ ചവിട്ടി വീഴ്ത്തിയതിനും കേസുണ്ട്. അന്നും ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത