കോൺ​ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോ​ഗം മാറ്റി , സുധാകരൻ ചികിൽസയിൽ 

Published : Nov 16, 2022, 12:04 PM IST
കോൺ​ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോ​ഗം മാറ്റി , സുധാകരൻ ചികിൽസയിൽ 

Synopsis

ആ‍‍ർ എസ് എസുമായി ബന്ധപ്പെട്ട കെ സുധാകരന്റെ പ്രസ്താവനകൾ വൻ വിവാദമായ സാഹചര്യത്തിൽ അതും രാഷ്ട്രീയകാര്യ സമിതിയോഗം ചർച്ചയ്ക്കെടുക്കാനുള്ള സാധ്യത ഉണ്ടായിരുന്നു  

 

തിരുവനന്തപുരം : നാളെ ചേരാനിരുന്ന കെ പി സി സി രാഷ്ട്രീയ കാര്യ സമിതി യോഗം മാറ്റി. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ചികിൽസയിലായതാണ് കാരണം. ​ഗവ‍‍ർണറെ ചാൻസല‍ർ പദവിയിൽ നിന്നൊഴിവാക്കാൻ സ‍‍‍ർക്കാർ ബിൽ കൊണ്ടുവരാൻ നിയമസഭാ സമ്മേളനം ചേരാനിരിക്കെ പാ‍ർട്ടി നിലപാട് സ്വീകരിക്കുന്നതിലും സർക്കാരിനെതിരെയുള്ള സമര പരിപാടികൾ ആവിഷ്കരിക്കുന്നതിനുമാണ് രാഷ്ട്രീയകാര്യ സമിതിയോ​ഗം ചേരാനിരുന്നത്. 

 

ആ‍‍ർ എസ് എസുമായി ബന്ധപ്പെട്ട കെ സുധാകരന്റെ പ്രസ്താവനകൾ വൻ വിവാദമായ സാഹചര്യത്തിൽ രാഷ്ട്രീയകാര്യ സമിതി യോ​ഗം വളരെ പ്രാധാന്യമുള്ളതായിരുന്നു. കെ സുധാകരന്റെ പ്രസ്താവനകളിൽ കോൺ​ഗ്രസ് നേതാക്കൾക്കിടയിൽ അമ‍ർഷം പുകയുകയാണ്.

ഇതിനിടെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറാൻ സന്നദ്ധത അറിയിച്ച് കെ സുധാകരൻ രാഹുൽ​ഗാന്ധിക്ക് കത്തയച്ചു. പ്രതിപക്ഷ നേതാവിൽ നിന്നടക്കം പിന്തുണ കിട്ടുന്നില്ലെന്ന് കത്തിൽ പറഞ്ഞിരുന്നു.അതിനിടെ കത്തയച്ചിട്ടില്ലെന്ന് സുധാകരൻ വ്യക്തമാക്കി.സുധാകരൻ കത്ത് നൽകിയെന്ന വാ‍ർത്ത ശുദ്ധ കള്ളമെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശനും രം​ഗത്തെത്തി

സുധാകരനൊപ്പമെന്ന് സതീശൻ, ഭിന്നതയില്ല,കത്തുമില്ല

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'മരിച്ചുപോയവരേക്കാൾ ദുരിതത്തിൽ', ചൂരൽമല ദുരിതബാധിതർക്ക് ഇരുട്ടടി, സഹായധനം നിർത്തി സർക്കാർ
സർജിക്കൽ ബ്ലേഡ് ബാൻഡേജിനുള്ളിൽ വെച്ച് കെട്ടി; പമ്പയിലെ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഗുരുതര അനാസ്ഥയെന്ന് പരാതി