
കോട്ടയം: ശബരിമല തീര്‍ത്ഥാടകര്‍ക്കായി കോട്ടയം മെഡിക്കൽ കോളേജിൽ സജ്ജീകരിച്ച ഹെൽപ് ഡെസ്ക് ഉദ്ഘാടനത്തെ ചൊല്ലി രാഷ്ട്രീയ വിവാദം. മന്ത്രി വി എൻ വാസവനാണ് ഹെൽപ് ഡെസ്ക് ഉദ്ഘാടനം നിർവഹിച്ചത്.
സേവാഭാരതിയുടെ നേതൃത്വത്തിലാണ് ഹെൽപ് ഡെസ്ക് സജ്ജീകരിച്ചതെന്നും ആർ എസ് എസ് സേവാ പ്രമുഖിന് ഒപ്പമാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചതെന്നും സേവാഭാരതി ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ അവകാശപ്പെട്ടു. എന്നാൽ മെഡിക്കൽ കോളേജും റവന്യു വകുപ്പും ചേർന്ന് സജ്ജീകരിച്ച ഹെൽപ് ഡെസ്കാണ് താൻ ഉദ്ഘാടനം ചെയ്തതെന്നും വിവാദം അനാവശ്യമെന്നുമാണ് മന്ത്രി വി എൻ വാസവന്‍റെ വിശദീകരണം. കഴിഞ്ഞ വർഷവും ഇതേ സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്തിരുന്നെന്നും മന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam