
തിരുവനന്തപുരം: രാസലഹരിക്കെതിരെ രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെ ഒരുമിച്ചിറങ്ങണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരളം പോലെ ഒരു സമൂഹത്തിന് നിശബ്ദമായിരിക്കാൻ കഴിയില്ലെന്നും ബിനോയ് വിശ്വം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ലഹരിക്കെതിരെ വിപുലമായ ജനകീയ പ്രക്ഷോഭമാണ് ഉയർന്നുവരേണ്ടതെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.
വാര്‍ത്താക്കുറിപ്പ്
കേരള സമൂഹം നേരിടുന്ന വർത്തമാനകാലത്തെ ഏറ്റവും വലിയ വിപത്ത് രാസ ലഹരിയുടെ വ്യാപനമാണ്. ഇതിനെതിരായി മുഴുവൻ സാമൂഹിക രാഷ്ട്രീയ ശക്തികളും അടിയന്തരമായി രംഗത്തിറങ്ങണം. നമ്മുടെ കൺമുന്നിൽ ഒരു തലമുറ വിനാശത്തിന്റെ ആഴങ്ങളിലേക്ക് വീഴുമ്പോൾ കേരളം പോലൊരു സമൂഹത്തിന് നിശബ്ദമായിരിക്കാൻ അവകാശമില്ല. രാസ ലഹരിയുടെ പിന്നിൽ കേരളത്തിനകത്തും പുറത്തുമുള്ള വൻകിട സാമ്പത്തിക ശക്തികൾ സജീവമാണെന്ന് കാര്യം മറക്കരുത്. ലഹരിയുടെ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവും മനശാസ്ത്രപരവുമായ ഘടകങ്ങൾ തിരിച്ചറിഞ്ഞുകൊണ്ടുള്ള വിപുലമായ ജനകീയ പ്രക്ഷോഭമാണ് ഉയർന്ന വരേണ്ടത്. ഇന്നത്തെ സങ്കീർണ സാഹചര്യം മുതലെടുത്തുകൊണ്ട് രാഷ്ട്രീയ ലാഭം കൊയ്യാനുള്ള പ്രതിപക്ഷ നീക്കം ജനങ്ങൾ തള്ളിക്കളയും. എല്ലാ വിഭാഗീയ ചിന്തകളും വെടിഞ്ഞ് ജനങ്ങളാകെ ഒന്നിക്കേണ്ട വേളയിൽ പാർട്ടിയുടേതായ എല്ലാ പങ്കും വഹിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി സജ്ജം ആയിരിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam