
കോട്ടയം: കോട്ടയത്തെ ആകാശ പാത വീണ്ടും ചർച്ച ആയതോടെ രാഷ്ട്രീയ തർക്കവും മുറുകുന്നു. നാട്ടുകാർക്ക് ഗുണമില്ലാത്ത പദ്ധതിയിലൂടെ സർക്കാരിനുണ്ടായ നഷ്ട്ം തിരുവഞ്ചൂർ രാധാകൃഷ്ണൻ തിരിച്ചടക്കണമെന്നാണ് സിപിഎം ആവശ്യം. എന്നാൽ രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ സീപിഎമ്മാണ് പദ്ധതി പാതി വഴിയിൽ ഉപേക്ഷിക്കാൻ കാരണമെന്ന് പറഞ്ഞാണ് കോൺഗ്രസ് പ്രതിരോധം
ഒരിടവേളയക്ക് ശേഷം ആകാശ പാത നിയമസഭയിൽ വരെ ചർച്ചയായതിന് പിനാലെയാണ് കോട്ടയത്തെ സിപിഎം - കോൺഗ്രസ് പോര്. ആകാശപാത പൊളിച്ച് നീക്കുന്നതിനാണ് സർക്കാർ താത്പര്യമെന്നറിഞ്ഞതോടെ തിരുഞ്ചൂരിനെതിരെ ആഞ്ഞടിക്കുകയാണ് സിപിഎം. തിരുവഞ്ചൂർ രാധകൃഷ്ണൻ അനവസരത്തിൽ അശാസ്ത്രീയമായി പണിത നിർമ്മിതിയാണ് ആകാശപാതയെന്നാണ് സിപിഎം പ്രചരണം. മാത്രമല്ല പദ്ധതിുടെ സ്ഥലമേറ്റെടുപ്പ് മുതൽ ലിഫ്റ്റിന്‍റെ എണ്ണവും ആകാശപാതയിൽ എന്തിന് ആളുകൾ കയറണമെന്നത് വരെയുള്ള പത്ത് ചോദ്യങ്ങളും സിപിഎം ജില്ലാ നേതൃത്വം എംഎൽഎക്ക് മുന്നിൽ നിരത്തുന്നു.ഉമ്മൻ ചാണ്ടിയെ വരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ തെറ്റിധരിപ്പിച്ചെന്നും സിപിഎം ആരോപിക്കുന്നു
എത്ര ചോദ്യങ്ങൾ നിരത്തിയാലും മറുപടി നൽകാമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. സിപിഎം പ്രചരണങ്ങളെ തള്ളി തിരുവഞ്ചൂരിനെ സംരക്ഷിക്കാനാണ് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെയും തീരുമാനം.വരും ദിവസങ്ങളിൽ ആകാശപാതക്കും തിരുവഞ്ചൂർ രാധകൃഷ്ണനും എതിരെ പ്രത്യക്ഷ സമരങ്ങളും സിപിഎം ആസൂത്രണം ചെയ്യുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam