പൊലീസ് സേവനങ്ങളെല്ലാം ഇനി ഒരു പ്ലാറ്റ്ഫോമിൽ: പോൾ ആപ്പ് നാളെ മുതൽ

Published : Jun 09, 2020, 04:38 PM ISTUpdated : Jun 15, 2020, 07:40 PM IST
പൊലീസ് സേവനങ്ങളെല്ലാം ഇനി ഒരു പ്ലാറ്റ്ഫോമിൽ: പോൾ ആപ്പ് നാളെ മുതൽ

Synopsis

നിരവധി പോലീസ് ആപ്പുകളുടെ സേവനം ഒറ്റകുടക്കീഴിൽ കൊണ്ടുവരുന്നതാണ് പോള്‍ ആപ്പ്. മൊബൈൽ ആപ്പ് നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.  

തിരുവനന്തപുരം: പൊലീസ് ആപ്പുകളിലെ പൊല്ലാപ്പ് മാറ്റാൻ പോള്‍ ആപ്പ് നാളെയെത്തും. നിരവധി പോലീസ് ആപ്പുകളുടെ സേവനം ഒറ്റകുടക്കീഴിൽ കൊണ്ടുവരുന്നതാണ് പോള്‍ ആപ്പ്.  ആപ്പ് നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

പോള്‍ ആപ്പ് വഴി പൊലീസിൻറെ 27 തരം സേവനങ്ങള്‍ ആദ്യഘട്ടത്തിൽ ലഭ്യമാണ്. രണ്ടാം ഘട്ടത്തിൽ 15 ഓണ്‍ലൈൻ സേവങ്ങള്‍ കൂടി ആപ്പിൽ വരും. കോവിഡ് കാലമായതിനാൽ പൊലീസ് സ്റ്റേഷനുകളിലേക്ക് ജനങ്ങള്‍ എത്തേണ്ട സാഹചര്യം പരമാവധി ഒഴിവാക്കണമെന്നാണ് പൊലീസിൻറെ അഭ്യർത്ഥന. 

പരമാവധി ഓണ്‍ ലൈൻ സേവനം ഉപയോഗപ്പെടുത്താനാണ് കേന്ദ്രീകൃത ആപ്പ്. പുതിയ ആപ്പിന് പേര് നിർദ്ദേശിക്കാൻ പൊതുജനങ്ങള്‍ക്ക് അവസരമുണ്ടായിരുന്നു. അങ്ങനെ വിദേശത്ത് ജോലി ചെയ്യുന്ന വെഞ്ഞാറമൂട് സ്വദേശി ശ്രീകാന്താണ് പൊല്ലാപ്പെന്നായലോ എന്ന നിർദ്ദേശിച്ചത്. പൊല്ലാപ്പെന്ന നിർദ്ദേശം നവമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ പൊലീസ് ആ പദം പരിഷ്ക്കരിച്ച് പോൾ ആപ്പാക്കി മാറ്റി.
 

PREV
click me!

Recommended Stories

ശശി തരൂരിന് സവര്‍ക്കര്‍ പുരസ്കാരം; ചോദ്യത്തോട് പ്രതികരിക്കാതെ കൈകൂപ്പി തൊഴുത് വിഡി സതീശൻ, രാഹുലിന്‍റെ ജാമ്യത്തിൽ മറുപടി
ചിത്രപ്രിയ കഴിഞ്ഞ ശനിയാഴ്ച വീട്ടിൽ നിന്നിറങ്ങിയത് കടയിലേക്കെന്ന് പറഞ്ഞ്, പിന്നീട് കണ്ടെത്തിയത് ഒഴിഞ്ഞ പറമ്പിൽ മൃതദേഹം