യുഡിഎഫിന്റെ വമ്പന്‍ തിരിച്ചു വരവ് പ്രവചിച്ച് പോള്‍ ട്രാക്കര്‍ സര്‍വ്വേ

Published : Apr 06, 2026, 05:48 PM ISTUpdated : Apr 06, 2026, 05:50 PM IST
Kerala Election

Synopsis

പ്രമുഖ ഏജന്‍സിയായ പോള്‍ ട്രാക്കറിന്‍റെ പുതിയ പ്രീ-പോള്‍ സര്‍വ്വേ കേരളത്തില്‍ ഭരണമാറ്റം പ്രവചിക്കുന്നു. യു.ഡി.എഫ് 76-85 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നും, ശക്തമായ ഭരണവിരുദ്ധ വികാരവും ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണവുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

കേരളത്തില്‍ ഭരണമാറ്റമുണ്ടാകുമെന്ന് പ്രവചിച്ച് പോള്‍ ട്രാക്കര്‍ സര്‍വ്വേ. രാജ്യത്തെ തന്നെ പ്രമുഖ ഏജന്‍സികളില്‍ ഒന്നാണ് പോള്‍ ട്രാക്കര്‍. യു.ഡി.എഫ് 76-85 സീറ്റകള്‍ നേടി അധികാരത്തിലെത്തുമെന്നാണ് ഏറ്റവും പുതിയ പോള്‍ ട്രാക്കര്‍ പ്രീ-പോള്‍ സര്‍വേ പ്രവചിച്ചത്. 55 മുതല്‍ 60 സീറ്റുകള്‍ വരെ നേടി എല്‍.ഡി.എഫ് പ്രതിപക്ഷമാകുമെന്നും സര്‍വ്വേ ഫലം പറയുന്നു. ബിജെപി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ മുന്നണിയ്ക്ക് 1 മുതല്‍ 3 സീറ്റുകള്‍ ലഭിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.

 

 

വോട്ട് വിഹിതം

- യു.ഡി.എഫ് - 42.8% - 44.2%

- എല്‍.ഡി.എഫ് - 37.5% - 39.5%

- എന്‍.ഡി.എ - 13.5% - 14.8%

സര്‍വേയിലെ പ്രധാന കണ്ടെത്തലുകള്‍

എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുവെന്നാണ് സര്‍വ്വേയില്‍ പറയുന്നത്. ഭരണത്തുടര്‍ച്ചയ്ക്ക് ശേഷം സ്വാഭാവികമായുണ്ടാകുന്ന മാറ്റത്തിനായുള്ള ജനവികാരം വോട്ടെടുപ്പില്‍ പ്രതിഫലിക്കാന്‍ സാധ്യതയുണ്ടെന്നും പറയുന്നു. കേരളത്തില്‍ ബി.ജെ.പി - സി.പി.എം ധാരണയുണ്ടെന്ന തരത്തില്‍ ഉയര്‍ന്ന പ്രചാരണങ്ങള്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ യു.ഡി.എഫിന് അനുകൂലമായ വോട്ട് ഏകീകരണത്തിന് കാരണമായേക്കുമെന്നും ഇത് 50-ഓളം മണ്ഡലങ്ങളില്‍ നിര്‍ണ്ണായകമായേക്കാമെന്നും സര്‍വ്വേയില്‍ പ്രവചിക്കുന്നു.

ശബരിമല, ആരോഗ്യ മേഖലയിലെ പോരായ്മകള്‍, സമീപകാലത്ത് ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങള്‍ എന്നിവ വോട്ടര്‍മാരെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണെന്ന് പോള്‍ ട്രാക്കര്‍ വിലയിരുത്തുന്നു. ജാതി-മത-സാമുദായിക വേര്‍തിരിവുകള്‍ക്ക് അതീതമായി യു.ഡി.എഫിന് അനുകൂലമായ ഒരു തരംഗം കേരളത്തില്‍ പ്രകടമാണെന്നും, വോട്ട് വിഹിതത്തിലുണ്ടാകുന്ന ഈ വര്‍ദ്ധനവ് സീറ്റുകളുടെ എണ്ണത്തില്‍ വലിയ മാറ്റമുണ്ടാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ സന്ദീപ് വാര്യരെ ആക്രമിച്ചതായി പരാതി, അഞ്ചുപേര്‍ ആശുപത്രിയിൽ; പിന്നിൽ എസ്എഫ്ഐയെന്ന് ആരോപണം
ജി സുധാകരന്റെ ജാതി അധിക്ഷേപം: 'പരാമർശം തോൽവി ഭയത്തിൽ, എല്ലാവരുമായും ജാതിക്ക് അതീതമായ വ്യക്തിബന്ധം': മറുപടിയുമായി സി എസ് സുജാത