താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ വോട്ടർമാരെ പ്രേരിപ്പിച്ചെന്ന് പരാതി; മാനന്തവാടിയിൽ പോളിങ് ഓഫീസറെ മാറ്റി

Published : Apr 09, 2026, 02:52 PM IST
Vote

Synopsis

മാനന്തവാടിയിൽ താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ വോട്ടർമാരെ പ്രേരിപ്പിച്ചെന്ന പരാതിയിൽ പോളിങ് ഓഫീസറെ മാറ്റി. കോൺഗ്രസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.  

വയനാട്: വയനാട് മാനന്തവാടി ചെറുകാട്ടൂരിൽ പോളിങ് ഓഫീസറെ മാറ്റി. താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ വോട്ടർമാരെ പ്രേരിപ്പിച്ചു എന്ന പരാതിയിലാണ് നടപടി. ചെറുകാട്ടൂർ സെൻ്റ് ജോസഫ് സ്കൂളിലെ 199 നമ്പർ ബൂത്തിലായിരുന്നു സംഭവം. കോൺഗ്രസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോളിങ് ഓഫീസറെ മാറ്റിയത്.

സംസ്ഥാനത്ത് കനത്ത പോളിംഗ്

ഒരു മണി വരെയുള്ള കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 49.7 ശതമാനമാണ് പോളിംഗ്. എറണാകുളം, കോഴിക്കോട്, പാലക്കാട്‌, തൃശ്ശൂർ ജില്ലകളിൽ പോളിംഗ് 50 ശതമാനം പിന്നിട്ടു. തൃപ്പൂണ്ണിത്തുറ മണ്ഡലത്തിലാണ് റെക്കോർഡ് പോളിംഗ്. 58.09 ശതമാനമാണ് പോളിംഗ്. കുന്നത്തുനാട്, മലമ്പുഴ, വൈപ്പിൻ, ആലുവ, തൃക്കാക്കര, പാലക്കാട്, പുതുക്കാട് മണ്ഡലങ്ങളിൽ പോളിംഗ് 53 ശതമാനം പിന്നിട്ടു. ഏറ്റവും കുറഞ്ഞ പോളിംഗ് പൊന്നാനി മണ്ഡലത്തിലാണ്. 44.52 മാത്രമാണ് പോളിംഗ് രേഖപ്പെടുത്തിയത്. വർക്കലയിലും വേങ്ങരയിലും മ‍ഞ്ചേശ്വരത്തും 45 % മാത്രമാണ് പോളിംഗ്. പോളിംഗിന്റെ തുടക്കത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ വോട്ടിംഗ് യന്ത്രങ്ങൾ തകരാറിലായെങ്കിലും വോട്ടെടുപ്പ് ഏറെ നേരം മുടങ്ങിയ സാഹചര്യം എവിടെയുമുണ്ടായില്ല. ഇതുവരെ കാര്യമായ അക്രമ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യാത്തതും ആശ്വാസമായി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പോളിങ് റെക്കോര്‍ഡ് മടികടക്കുമോ? കനത്ത പോളിങ് തുടരുന്നു, ഉച്ചവരെ 49.7%
പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ചു, ദൃശ്യങ്ങൾ പകർത്തി, പ്രതി പിടിയിൽ