
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് സിബിഐയുടെ നുണ പരിശോധന തുടരുന്നു. ബാലഭാസ്കറിന്‍റെ മാനേജരായിരുന്ന വിഷ്ണു സോമസുന്ദരം, ദൃക്സാക്ഷിയെന്നവകാശപ്പെടുന്ന കലാഭവൻ സോബി എന്നിവരുടെ മൊഴിയാണ് കൊച്ചിയിലെ സിബിഐ ഓഫീസിൽ വെച്ച് ഇന്ന് രേഖപ്പെടുത്തുക. നുണപരിശോധനയ്ക്കായി വിഷ്ണു സോമസുന്ദരം കൊച്ചിയിലെ സിബിഐ ഓഫീസിൽ ഹാജരായിട്ടുണ്ട്.
ബാലഭാസ്കറിന്‍റേത് അപകട മരണമല്ലെന്നും കൊലപാതകമാണെന്നുമുളള ബന്ധുക്കളുടെ പരാതിയിലാണ് സിബിഐ അന്വേഷണം. ബാല ഭാസ്കറിന്‍റെ ഡ്രൈവറായിരുന്ന അർജുൻ, മാനേജറും സുഹൃത്തുമായിരുന്ന പ്രകാശൻ തമ്പി എന്നിവരുടെ നുണപരിശോധന ഇന്നലെ നടന്നിരുന്നു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam