കാലാവസ്ഥ അനുകൂലം, ഇനി പൊന്മുടിയിലേക്ക് പോകാം; എക്കോ ടൂറിസം കേന്ദ്രം തിങ്കളാഴ്ച തുറക്കും

Published : Jun 14, 2026, 01:03 PM IST
Ponmudi Eco Tourism Centre

Synopsis

പൊന്മുടി എക്കോ ടൂറിസം കേന്ദ്രം തിങ്കളാഴ്ച തുറക്കും. പ്രതികൂല കാലാവസ്ഥയിൽ മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ജൂൺ എട്ടിനാണ് എക്കോ ടൂറിസം കേന്ദ്രം അടച്ചിരുന്നത്. കാലാവസ്ഥ മെച്ചപ്പെട്ട സാഹചര്യത്തിലാണ് എക്കോ ടൂറിസം കേന്ദ്രം തുറക്കുന്നത്. 

തിരുവനന്തപുരം: പൊന്മുടി എക്കോ ടൂറിസം കേന്ദ്രം തിങ്കളാഴ്ച (ജൂൺ 15) തുറക്കും. പ്രതികൂല കാലാവസ്ഥയിൽ മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്നാണ് പൊന്മുടിയിലേക്ക് പ്രവേശനം നിരോധിച്ചിരുന്നത്. കാലാവസ്ഥ മെച്ചപ്പെട്ട സാഹചര്യത്തിൽ തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ നിർദേശപ്രകാരമാണ് എക്കോ ടൂറിസം കേന്ദ്രം തിങ്കളാഴ്ച മുതൽ തുറന്നുപ്രവർത്തിക്കുക.

ഇക്കഴിഞ്ഞ ജൂൺ എട്ടിനാണ് പൊന്മുടി എക്കോ ടൂറിസം കേന്ദ്രത്തിൽ സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചിരുന്നത്. പ്രദേശത്ത് ശക്തമായ മഴ തുടർന്ന സാഹചര്യത്തിൽ സന്ദർശകരുടെ സുരക്ഷ മുൻനിർത്തിയായിരുന്നു വനം വകുപ്പിൻ്റെ തീരുമാനം. നിലവിൽ തിരുവനന്തപുരം ജില്ലയിൽ മഴ മാറിനിൽക്കുകയാണ്. ഈ മാസം 17 വരെ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ മഴ അലേർട്ട് പ്രഖ്യാപിച്ചിട്ടില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല യുവതീപ്രവേശനം: എ പത്മകുമാറിനെ തള്ളി പിണറായി വിജയന്‍, 'അദ്ദേഹത്തെ ആരും സന്നിധാനത്ത് നിന്ന് മാറ്റി നിർത്തിയിട്ടില്ല'
മോഹൻ ഭാഗവതിൻ്റെ പരിപാടിയിൽ മൂന്ന് വിസിമാർ, അത്യന്തം ഗൗരവം; സ‍ർക്കാർ സംഘപരിവാറിന് കീഴടങ്ങുന്നുവെന്ന് പിണറായി വിജയൻ