പൊൻമുടി പൂർണ്ണമായും ഒറ്റപ്പെട്ടു.പന്ത്രണ്ടാമത്തെ വളവിൽ കഴിഞ്ഞ മഴയത്ത് ഇടിഞ്ഞതിന്‍റെ ബാക്കി ഭാഗവും തകര്‍ന്നു

By Web TeamFirst Published Oct 3, 2022, 5:15 PM IST
Highlights

വാഹനങ്ങള്‍ക്ക് പൊന്‍മുടിയിലേക്ക് പോകാനാകില്ല. ലയങ്ങളിലെ തൊഴിലാളികളെയും  KTDC ജീവനക്കാരെയും മാറ്റാൻ ശ്രമം തുടരുന്നു

തിരുവനന്തപുരം:തെക്കന്‍ കേരളത്തിലെ  പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പൊന്‍മുടി പൂർണ്ണമായും ഒറ്റപ്പെട്ടു.12 - മത്തെ വളവിൽ റോഡ് പൂർണമായി തകർന്നു. നേരത്തെ ഇടിഞ്ഞതിന്‍റെ  ബാക്കിയുള്ള  റോഡാണ് ഇടിഞ്ഞ് വീണത്. 12ആംവളവിന് മുകളിലേക്ക് വാഹനങ്ങൾക്ക് കടന്നു പോകാനാവില്ല.ഇന്ന് ഉച്ചയ്ക്ക് ശേഷം പെയ്ത മഴയിലാണ് റോഡ് പൂർണമായി തകർന്നത്. ലയങ്ങളിലെ തൊഴിലാളികളെയും  KTDC ജീവനക്കാരെയും മാറ്റാൻ ശ്രമം തുടരുന്നു

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം, കേരളത്തിൽ മഴ കനക്കും, നാല് ജില്ലകളിൽ ജാഗ്രത നിർദ്ദേശം

 

മധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ കേരളത്തിലെ മഴ സാഹചര്യം മാറുന്നു. ആന്ധ്രാ- ഒറീസ തീരത്തായുള്ള ചക്രവാതച്ചുഴിയാണ് ന്യൂനമർദ്ദമായി മാറിയത്. ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ കിഴക്കൻ മേഖലകളിൽ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകുന്നത്. ഇന്ന് 4 ജില്ലകളിൽ കാലാവസ്ഥാ വിഭാഗം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കിട്ടിയേക്കുമെന്നാണ് മുന്നറിയിപ്പ്. 

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഇന്നലെയും ഇന്ന് രാവിലെയും കനത്ത മഴ ലഭിച്ചു. കോഴിക്കോട്ടെ ഉറുമി പുഴയിൽ ഇന്നലെ അപ്രതീക്ഷിതമായി ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. വൃഷ്ടി പ്രദേശത്ത് മഴ കനത്തതോടെ മലമ്പുഴ ഡാമിൻ്റെ ഷട്ടറുകൾ തുറന്നിട്ടുണ്ട്. തിരുവനന്തപുരത്ത് പലയിടത്തും ശക്തമായ മഴ ലഭിച്ചു. കയ്പമംഗലം വഞ്ചിപ്പുര ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ട് പേരെ ഇന്നലെ കാണാതായി. തിരയിൽപ്പെട്ട മൂന്ന് പേരെ മത്സ്യത്തൊഴിലാളികൾ രക്ഷിച്ചെങ്കിലും രണ്ട് പേരെ കാണാതാവുകയായിരുന്നു. കോഴിക്കോട് ജില്ലയുടെ കിഴക്കൻ വനമേഖലയിൽ വനത്തിനുള്ളിൽ ശക്തമായ മഴ പെയ്തു. ഉറുമി പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായി. എന്നാൽ കിഴക്കൻ മേഖലയിലെ  ജനവാസ പ്രദേശത്തൊന്നും മഴയുണ്ടായില്ല. വനത്തിൽ ശക്തമായ മഴയുണ്ടായതോടെ കൂടരഞ്ഞി, അരിപ്പാറപ്പുഴകളിൽ ജലനിരപ്പുയര്‍ന്നു.

click me!