പൊലീസുകാർക്കെതിരായ ബലാത്സംഗ പരാതി; കേസ് എടുക്കരുതെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് പരിഗണിക്കും

Published : Nov 04, 2024, 03:46 AM IST
പൊലീസുകാർക്കെതിരായ ബലാത്സംഗ പരാതി; കേസ് എടുക്കരുതെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് പരിഗണിക്കും

Synopsis

എസ്പി സുജിത്ത് ദാസ് അടക്കമുള്ള ആരോപണ വിധേയ‍ർക്കെതിരെ കേസ് എടുക്കാനായിരുന്നു നിർദേശം.

കൊച്ചി: പൊന്നാനി ബലാത്സംഗ ആരോപണത്തിൽ കേസെടുക്കാനുളള മജിസ്ട്രേറ്റ് കോടതി നി‍ർ‍ദേശത്തിനെതിരെ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എസ്പി സുജിത്ത് ദാസ്, ഡിവൈഎസ്പി ബെന്നി, സി ഐ വിനോദ് അടക്കമുള്ള ആരോപണ വിധേയ‍ർക്കെതിരെ കേസ് എടുക്കാനായിരുന്നു നിർദേശം. ഇതിനെതിരെ സിഐ വിനോദ് സമർപ്പിച്ച ഹ‍‍ർജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിക്കുക. 

പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് ഹൈക്കോടതി താൽക്കാലികമായി തടഞ്ഞിരുന്നു. 2022ൽ പരാതിയുമായി സമീപിച്ച പൊന്നാനി സ്വദേശിനിയായ വീട്ടമ്മയെ എസ് പി അടക്കമുളള ഉദ്യോഗസ്ഥർ ചേർന്ന് ബലാത്സംഗം ചെയ്തെന്നാണ് ആരോപണം. സി.ഐയ്ക്കെതിരായ ബലാത്സംഗ പരാതിയിൽ ഇത്രയും വർഷവും നടപടിയെടുക്കാതിരുന്നത് ഞെട്ടിപ്പിക്കുന്നതെന്നും ഹൈക്കോടതി വിമർശിച്ചിരുന്നു.

READ MORE: നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഒരു മരണം കൂടി; ചികിത്സയിലിരുന്ന യുവാവ് മരിച്ചു, ആകെ മരണം നാലായി

PREV
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K