
കണ്ണൂര്‍/തിരുവനന്തപുരം: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തിയ നാല് ഗർഭിണികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പ്രസവം കഴിഞ്ഞ ആരോഗ്യ പ്രവർത്തകയ്ക്കും രോഗബാധയുണ്ടായി. എല്ലാവരെയും പരിയാരം ഗവൺമെൻറ് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കണ്ണൂരിൽ ഇന്ന് ഒരാൾ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. പായം സ്വദേശി ഗോപിയാണ് മരിച്ചത്. 64 വയസായിരുന്നു. പരിയാരം ഗവണ്‍മെന്‍റ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം.
അതേ സമയം തിരുവനന്തപുരത്ത് പൂജപ്പുര സെൻട്രൽ ജയിലിൽ 63 പേർക്കും സ്‌പെഷ്യൽ സബ് ജയിലിൽ ഒരാൾക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജയിലിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 164 ആയി ഉയര്‍ന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് തിരുവനന്തപുരത്തെ ജയിൽ വകുപ്പ് ആസ്ഥാനം മൂന്ന് ദിവസത്തേക്ക് അടച്ചിട്ടു. ജയിൽ ആസ്ഥാനത്തെ ശുചീകരണത്തിനായി എത്തിയ രണ്ട് തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. സംസ്ഥാനത്തെ മുഴുവന്‍ തടവുകാര്‍ക്കും രണ്ടു ദിവസത്തിനുളളില്‍ ആന്‍റിജന്‍ പരിശോധന നടത്തുമെന്ന് ജയില്‍ മേധാവി ഋഷിരാജ് സിങ് അറിയിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam