സിദ്ധാർഥന്റെ മരണം: പ്രതികൾക്ക് പഠനം തുടരാൻ അനുമതി നൽകി, സർവകലാശാല ഉത്തരവ് ഇറക്കി

Published : Jan 31, 2025, 08:36 PM IST
സിദ്ധാർഥന്റെ മരണം: പ്രതികൾക്ക് പഠനം തുടരാൻ അനുമതി നൽകി, സർവകലാശാല ഉത്തരവ് ഇറക്കി

Synopsis

മണ്ണുത്തി ക്യാമ്പസിൽ താത്കാലികമായി പഠനം തുടരാം. പക്ഷേ ആർക്കും ഹോസ്റ്റൽ സൗകര്യം അനുവദിക്കില്ല.

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികൾക്ക് പഠനം തുടരാൻ അനുമതി നൽകി സർവകലാശാല ഉത്തരവ് ഇറക്കി. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് നടപടി. മണ്ണുത്തി ക്യാമ്പസിൽ താത്കാലികമായി പഠനം തുടരാം. പക്ഷേ ആർക്കും ഹോസ്റ്റൽ സൗകര്യം അനുവദിക്കില്ല.

ആന്റി റാഗിംഗ് കമ്മറ്റി നടത്തിയ അന്വേഷണത്തിന് പിന്നാലെ പഠന വിലക്ക് നേരിട്ടവരാണ് ഹൈക്കോടതിയിൽ നിന്ന് ഇളവ് നേടിയത്.  കുറ്റാരോപിതരെ ആന്റി റാഗിങ് കമ്മറ്റി കേട്ടിരുന്നില്ല.ഈ സമയം വിദ്യാർഥികൾ പൊലീസ് കസ്റ്റഡിയിലോ, ഒളിവിലോ ആയിരുന്നു ഇവരെ കേട്ടശേഷം കമ്മറ്റി പുതിയ റിപ്പോർട്ട്‌ തയ്യാറാക്കി നടപടി വ്യക്തമാക്കും.  ഇത് കൂടി പരിഗണിച്ചാകും കോടതി അന്തിമ തീർപ്പിലേക്ക് പോവുക.

 

PREV
click me!

Recommended Stories

അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസ്: രാഹുൽ ഈശ്വർ ജില്ലാ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യ ഹർജി പിൻവലിച്ചു
ഡിസംബറില്‍ കൈനിറയെ അവധികൾ, ക്രിസ്മസ് അവധിക്കാലത്തിനും ദൈർഘ്യമേറും, അറിയേണ്ടതെല്ലാം