ഫാഷൻ ഗോൾഡ് തട്ടിപ്പ്: പൂക്കോയ തങ്ങളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്, ഇന്ന് അപേക്ഷ സമര്‍പ്പിക്കും

Published : Aug 12, 2021, 01:09 AM IST
ഫാഷൻ ഗോൾഡ് തട്ടിപ്പ്: പൂക്കോയ തങ്ങളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്, ഇന്ന് അപേക്ഷ സമര്‍പ്പിക്കും

Synopsis

ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ ആകെ 166 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒന്‍പത് മാസമായി ഒളിവിലായിരുന്ന പൂക്കോയ തങ്ങള്‍ക്കായി ക്രൈംബ്രാഞ്ചും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇങ്ങനെ അന്വേഷണം മുന്നോട്ട് പോകുന്നതിനിടെയാണ് പൂക്കോയ തങ്ങള്‍ കീഴടങ്ങിയത്

കാസര്‍കോട്: കാസര്‍കോട് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസിലെ പ്രധാന പ്രതി ടി കെ പൂക്കോയ തങ്ങളെ കസ്റ്റഡിയില്‍ കിട്ടാന്‍ ഹൊസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഇന്ന് ക്രൈംബ്രാഞ്ച് അപേക്ഷ സമര്‍പ്പിക്കും. കേസിലെ പ്രധാന പ്രതിയായ പൂക്കോയ തങ്ങള്‍ ഇന്നലെ കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ജ്വല്ലറി നിക്ഷേപ തട്ടിപ്പില്‍ ആകെ 166 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒന്‍പത് മാസമായി ഒളിവിലായിരുന്ന പൂക്കോയ തങ്ങള്‍ക്കായി ക്രൈംബ്രാഞ്ചും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

ഇങ്ങനെ അന്വേഷണം മുന്നോട്ട് പോകുന്നതിനിടെയാണ് പൂക്കോയ തങ്ങള്‍ കീഴടങ്ങിയത്. ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി എംഡിയായ പൂക്കോയ 148 കോടിയുടെ തട്ടിപ്പിലാണ് അന്വേഷണം നേരിടുന്നത്. മഞ്ചേശ്വരം മുന്‍ എംഎംല്‍എയും ജ്വല്ലറി ചെയര്‍മാനുമായിരുന്ന എം സി കമറുദ്ദീന്‍ കഴിഞ്ഞ നവംബറിലാണ് അറസ്റ്റിലായത്.

ഇതിന് ശേഷമാണ് പൂക്കോയ ഒളിവില്‍ പോയത്. നേപ്പാളില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നാണ് ഇയാള്‍ പറയുന്നത്. കാസര്‍കോട്, കണ്ണൂര്‍, തൃശൂര്‍ ജില്ലകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി അംഗമായിരുന്ന പൂക്കോയ, സംയുക്ത ജമാഅത്ത് കമ്മിറ്റി പ്രസിഡന്‍റ് സ്ഥാനവും വഹിച്ചിരുന്നു. ഈ സ്ഥാനങ്ങളുടെ പേരിലാണ് ജ്വല്ലറി നിക്ഷേപത്തിലേക്ക് പലരേയും ആകര്‍ഷിച്ചിരുന്നത്. നിക്ഷേപകരില്‍ നിന്ന് ലഭിച്ച പണം ഉപയോഗിച്ച് ബംഗളൂരുവില്‍ ഇയാള്‍ സ്ഥലം വാങ്ങിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ജയരാജനും രാജേഷും ഗൂഢാലോചന നടത്തിയെന്ന് ഉറപ്പ്'; അരിയിൽ ഷുക്കൂർ വധക്കേസിൽ പ്രതികൾ ശിക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷ: കെ എം ഷാജി
malayalam news live: 'അവർക്ക് 320 സീറ്റുകൾ ലഭിക്കുമോ? അതോ 100 സീറ്റുകൾ കുറയുമോ? ആരായിരിക്കും മുഖ്യമന്ത്രി?'; യോഗിക്ക് മറുപടിയുമായി കോണ്‍ഗ്രസ്, പ്രസ്താവനകൾ ദുരൂഹം