പൂപ്പാറയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം: മരണം നാലായി, പരിക്കേറ്റവർ ചികിത്സയിൽ

Published : Apr 23, 2023, 08:20 AM IST
പൂപ്പാറയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം: മരണം നാലായി, പരിക്കേറ്റവർ ചികിത്സയിൽ

Synopsis

അപകടത്തിൽ 17 ലേറെ പേർക്ക് പരിക്കേറ്റിരുന്നു. ഇവരെ രാജാക്കാട്, രാജകുമാരി എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു

ഇടുക്കി: പൂപ്പാറയിൽ മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം നാലായി. തിരുനെൽവേലി സ്വദേശി സുധ (20) ആണ് മരിച്ചത്. തേനി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. അപകടത്തിൽ സുധയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. ഇന്നലെ വൈകീട്ട് ആറരയോടെ നടന്ന അപകടത്തിൽ സുധയടക്കം നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തിരുനെൽവേലി സ്വദേശികളായ സി പെരുമാൾ (59), വള്ളിയമ്മ (70) എന്നിവരും എട്ട് വയസുകാരനായ സുശീന്ദ്രനും ഇന്നലെ മരിച്ചിരുന്നു.

അപകടത്തിൽ 17 ലേറെ പേർക്ക് പരിക്കേറ്റിരുന്നു. ഇവരെ രാജാക്കാട്, രാജകുമാരി എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. സാരമായി പരിക്കേറ്റവരെ തേനിയിലെ മെഡിക്കൽ കോളേജിലേക്കാണ് മാറ്റിയത്. മൂന്നാറിൽ വിവാഹത്തിൽ പങ്കെടുത്ത ശേഷം തിരുനെൽവേലിയിലേക്ക് മടങ്ങിയവരാണ് അപകടത്തിൽ പെട്ടത്. തോണ്ടിമല ഇറച്ചിൽ പാലത്തിന് സമീപത്തെ 'S' വളവിൽ വെച്ച് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. സംഭവം നടന്നയുടൻ ഇതുവഴി വന്ന യാത്രക്കാരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ പരിക്കേറ്റ എല്ലാവരും തിരുനെൽവേലിയിൽ നിന്നുള്ളവരായിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പൊലീസ് കേസെടുത്തിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഉള്‍വനത്തിലൂടെ കിലോമീറ്ററുകള്‍ താണ്ടി എക്സൈസ്, സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ക‍ഞ്ചാവ് തോട്ടം, ഇന്ന് മാത്രം നശിപ്പിച്ചത് 763 കഞ്ചാവ് ചെടികള്‍
കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ