ദേശീയപാതയുടെ ശോച്യാവസ്ഥ; രാജ്മോഹന്‍ ഉണ്ണിത്താന്‍റെ നിരാഹാര സമരം ഇന്ന് തുടങ്ങും

Published : Sep 20, 2019, 05:33 AM ISTUpdated : Sep 20, 2019, 08:23 AM IST
ദേശീയപാതയുടെ ശോച്യാവസ്ഥ; രാജ്മോഹന്‍ ഉണ്ണിത്താന്‍റെ നിരാഹാര സമരം ഇന്ന് തുടങ്ങും

Synopsis

ദേശീയപാത ഉടൻ ഗതാഗത യോഗ്യമാക്കുമെന്ന ദേശീയപാത അതോറിറ്റിയുടെ വാഗ്ദാനം നടപ്പിലാക്കത്തതിൽ പ്രതിഷേധിച്ചാണ് നിരാഹാര സമരം. 

തിരുവനന്തപുരം: ദേശീയപാതയുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ നടത്തുന്ന നിരാഹാര സമരം ഇന്ന് തുടങ്ങും. രാവിലെ ഒമ്പത് മണി മുതൽ നാളെ രാവിലെ ഒമ്പത് മണിയവരെയാണ് സമരം. ദേശീയപാത ഉടൻ ഗതാഗത യോഗ്യമാക്കുമെന്ന ദേശീയപാത അതോറിറ്റിയുടെ വാഗ്ദാനം നടപ്പിലാക്കത്തതിൽ പ്രതിഷേധിച്ചാണ് 24 മണിക്കൂ‍ർ നീണ്ട നിരാഹാര സമരം. 

സമരം മുസ്ലിം ലീഗ് നേതാവും പാർലമെന്റ് അംഗവുമായ പി കെ കുഞ്ഞാലിക്കുട്ടിയാണ് ഉദ്ഘാടനം ചെയ്യുക. യുഡിഎഫിന്റെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്. അതേസമയം, ദേശീയ പാതയിൽ കുമ്പള, ആരിക്കാടി ഭാഗങ്ങളിൽ അറ്റകുറ്റപ്പണി തുടങ്ങിയിട്ടുണ്ട്. ഇത് ദേശീയ പാതയിൽ പൂർണമായ തോതിലല്ല നടക്കുന്നത്. എട്ട് വർഷമായി മുടങ്ങിക്കിടക്കുന്ന റീടാറിംഗ് ജോലികൾ ഉടൻ ആരംഭിക്കണമെന്നും അതിനാണ് സമരമെന്നുമാണ് രാജ്മോഹൻ ഉണ്ണിത്താൻ പറയുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കൂടുതൽ ആരോ​ഗ്യവാനായി ഈ കേരളത്തെ നയിക്കണം', പിണറായി വിജയന്റെ ആരോ​ഗ്യത്തിന് വേണ്ടി പൊങ്കാലയിടാനെത്തി ശോഭ ജോർജ്
'ഉടൻ പുറപ്പെടുക', പശ്ചിമേഷ്യ വിടാൻ പൗരന്മാരോട് ആവശ്യപ്പെട്ട് അമേരിക്ക, വരും മണിക്കൂറുകളിൽ ആക്രമണം ശക്തമാകുമെന്ന് റിപ്പോട്ടുകൾ