വി പി സജീന്ദ്രൻ ഇന്നോവ കാറിലെത്തി പൂജ ജോമോനെ കണ്ടു, അവിടെ ഡീൽ നടന്നു; പൂതൃക്ക പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ രാജിയിൽ സാബു എം ജേക്കബ്

Published : Apr 06, 2026, 04:48 PM IST
pooja jomon sabu m jacob

Synopsis

പൂതൃക്ക പഞ്ചായത്ത് പ്രസിഡന്‍റ് പൂജ ജോമോൻ രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് ട്വന്‍റി20 ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്. അവിടെ ഒരു ഡീൽ നടന്നുവെന്നും എങ്ങനെ പണമിറക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാമെന്ന് കോണ്‍ഗ്രസ് തെളിയിച്ചുവെന്നും സാബു എം ജേക്കബ് ആരോപിച്ചു

കൊച്ചി: പൂതൃക്ക പഞ്ചായത്ത് പ്രസിഡന്‍റ് പൂജ ജോമോൻ രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് ട്വന്‍റി20 ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്. അവിടെ ഒരു ഡീൽ നടന്നുവെന്നും എങ്ങനെ പണമിറക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാമെന്ന് കോണ്‍ഗ്രസ് തെളിയിച്ചുവെന്നും സാബു എം ജേക്കബ് ആരോപിച്ചു. ഏഴു ലക്ഷം ബാങ്ക് വായ്പ അടയ്ക്കാമെന്നും അഞ്ചു ലക്ഷം പണമായി നൽകാമെന്നുമുള്ള ഡീൽ അവിടെ ഉണ്ടായി. 27ന് വൈകിട്ട് വിപി സജീന്ദ്രൻ ഇന്നോവ കാറിലെത്തി പൂജ ജോമോനെ കണ്ടു. ആദ്യം പൂജ കോണ്‍ഗ്രസിന്‍റെ ഡീലിൽ നിന്ന് പിന്മാറി. ഇന്നലെ വീണ്ടും കോണ്‍ഗ്രസ് നേതാക്കള്‍ പൂജയുമായി ചര്‍ച്ച നടത്തി. ഏഴു ലക്ഷം ബാങ്ക് വായ്പയും പലിശയും അടയ്ക്കാമെന്ന് ഏറ്റു. 

അങ്ങനെയാണ് അവര്‍ രാജിവെച്ചതെന്നും പണം കൊടുത്ത് ജയിക്കുമെന്ന് കരുതിയാൽ ജനം മറുപടി നൽകുമെന്നും സാബു ജേക്കബ് പറഞ്ഞു. ഇത് ജനാധിപത്യത്തെ അട്ടിമറിക്കുന്ന നടപടിയാണ്. ഇങ്ങനെയുള്ളവരാണോ എംഎൽഎ ആകേണ്ടത്? പൂജയുടെ രാജിക്ക് പിന്നിൽ കോണ്‍ഗ്രസ് ആണെന്നും വിപി സജീന്ദ്രനാണ് നീക്കം നടത്തിയതെന്നും ഇങ്ങനെയൊരു സംഭവം ഉണ്ടായോ ഇല്ലയോ എന്ന് സജീന്ദ്രൻ പറയട്ടെയെന്നും സാബു എം ജേക്കബ് പറഞ്ഞു. താൻ ട്വന്‍റി20യിൽ നിന്നോളാമെന്നും ബിജെപി പരിപാടിക്ക് പോകില്ലെന്നും പൂജ നേരത്തെ പറഞ്ഞിരുന്നുവെന്നും സാബു ജേക്കബ് പറഞ്ഞു.

വോട്ടെടുപ്പിന് തൊട്ടുമുൻപാണ് ട്വന്റി 20യിലെ പൊട്ടിത്തെറി. ബിജെപിക്ക് ഒപ്പം ട്വന്റി ട്വന്റി പോയത് അംഗീകരിക്കാൻ പറ്റില്ലെന്ന് ആരോപിച്ചാണ് പൂതൃക്ക പഞ്ചായത്ത്‌ പ്രസിഡന്റ്‌ പൂജ ജോമോൻ രാജിവെച്ചത്. ട്വന്റി 20യുടെ നിലപാട് മതേതര കാഴ്ചപ്പാടിന് എതിരാണെന്നും സാബു ജേക്കബ് ഭീഷണിപ്പെടുത്തിയെന്നും പൂജ ജോമോൻ നേരത്തെ ആരോപിച്ചിരുന്നു. രാജി വയ്ക്കുമെന്ന് നേരത്തെ സാബു ജേക്കബിനോട് പറഞ്ഞിരുന്നു. നേരത്തെ രാജി വെച്ച അംഗം സ്കൂൾ ബസ് ഇടിച്ച് ഒരു പോറൽ പോലും ഇല്ലാതെ മരിച്ചു എന്നും അങ്ങനെ ദൈവം നിങ്ങൾക്ക് വരുത്താതിരുത്തട്ടെ എന്നും സാബു ജേക്കബ് പറഞ്ഞുവെന്നും പൂജ ജോമോൻ ആരോപിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ചാണ്ടി ഉമ്മന് ധൈര്യം ഉണ്ടോ, മറുപടിയുമായി സഹോദരി ഭ‍ർത്താവ് വര്‍ഗീസ് ജോര്‍ജ്; ഉമ്മൻചാണ്ടിയെ പിന്നിൽ കുത്തിയത് ഓര്‍മ്മിപ്പിച്ച് പ്രതികരണം
തെരഞ്ഞെടുപ്പ് പരിപാടിക്കിടെ ശ്രീലേഖ ഇറങ്ങിപോയതിൽ പ്രതികരിച്ച് മേയർ വിവി രാജേഷ്; 'സ്ഥാനാർഥികൾക്ക് തിരക്ക് കാണില്ലേ, തിരികെ വന്നല്ലോ'