പോപ്പുലർ ഫിനാൻസ് മോഡല്‍ തട്ടിപ്പ്; അന്വേഷണം ഇഴയുന്നു, നീതി കിട്ടാതെ ഇരകള്‍

By Web TeamFirst Published Sep 6, 2020, 6:44 AM IST
Highlights

അന്വേഷണവും ശിക്ഷാ നടപടികളും വൈകുന്നതാണ് തട്ടിപ്പുകൾ ആവർത്തിക്കാൻ കാരണമെന്നാണ് ഇരകള്‍ പറയുന്നത്. തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികളാണ് ആവശ്യം.

കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് ചർച്ചയാകുമ്പോഴും സാമനമായ തട്ടിപ്പുകളിൽ നേരത്തെ പണം നഷ്ടമായവർ നീതി തേടി അലയുകയാണ്. റിട്ടയർമെന്റ് ആനുകൂല്യങ്ങളും പെൻഷൻ തുകയും നിക്ഷേപിച്ച വയോജനങ്ങളാണ് തട്ടിപ്പിനിരയായവരിൽ കൂടുതലും. അന്വേഷണവും ശിക്ഷാ നടപടിയും ഇഴയുന്നതാണ് വീണ്ടും തട്ടിപ്പുകൾ നടക്കാൻ കാരണമെന്നാണ് വിമർശനം.

എൻ.ടി.പി.സിയിൽ എഞ്ചിനീയറായിരുന്ന രാമചന്ദ്ര കമ്മത്ത്, വിരമിക്കൽ ആനുകൂല്യമായി ലഭിച്ചതും മിച്ചം പിടിച്ചതുമായ 70 ലക്ഷം രൂപയാണ് കേരള ഹൗസിംഗ് ഫിനാൻസ് കമ്പനിയിൽ നിക്ഷേപിച്ചത്. കൊച്ചിൻ റിഫൈനറിയിൽ നിന്നും വിരമിക്കുമ്പോഴാണ് അറുമുഖം ഇതേ കമ്പനിയിൽ 35 ലക്ഷം രൂപ നിക്ഷേപിക്കുന്നത്. ഭാവി സുരക്ഷിതമാക്കാമെന്ന ഇവരുടെ പ്രതീക്ഷ പക്ഷെ വൈകാതെ നശിച്ചു. നഷ്ടമായ തുക തിരിച്ചുപിടിക്കാനുള്ള നെട്ടോട്ടത്തിലാണ് ഇരുവരും ഇപ്പോൾ.

ഇതുപോലെ പതിനായിരത്തോളം പേരാണ് ഈ കമ്പനിയിൽ മാത്രം പണം നിക്ഷേപിച്ചവർ. സമാന തട്ടിപ്പുകൾ നടത്തിയ മറ്റുകമ്പനികളിൽ പണം അടച്ചവർ വേറെയും ഉണ്ട്. അന്വേഷണവും ശിക്ഷാ നടപടികളും വൈകുന്നതാണ് തട്ടിപ്പുകൾ ആവർത്തിക്കാൻ കാരണമെന്നാണ് ഇവർ പറയുന്നത്. പണം മാത്രമല്ല ഇവരുടെ പ്രതീക്ഷയും ജീവിതവും കൂടെയാണ് ഈ കറക്കുകമ്പനികൾ കവരുന്നത്. തട്ടിപ്പുകൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികളാണ് ആവശ്യം.

click me!