പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: റിനു മറിയത്തിന്റെ ഇടക്കാല ജാമ്യം റദാക്കി

Published : Aug 13, 2021, 03:49 PM IST
പോപ്പുലർ ഫിനാൻസ് തട്ടിപ്പ്:  റിനു മറിയത്തിന്റെ ഇടക്കാല ജാമ്യം റദാക്കി

Synopsis

ഇ ഡി നൽകിയ ഹർജിയിലാണ് എറണാകുളം സെഷൻസ് കോടതിയുടെ നടപടി. റിനു മറിയം, പോപ്പുലർ ഫിനാൻസ് എംഡി തോമസ് ഡാനിയേൽ എന്നിവരെ  ഈ മാസം 18വരെ ഇഡി കസ്റ്റഡിയിൽ വിട്ടു. 

കൊച്ചി: പോപ്പുലർ ഫിനാൻസ് കേസിലെ പ്രതികളിലൊരാളായ കമ്പനി സി ഇ ഒ റിനു മറിയത്തിന്റെ ഇടക്കാല ജാമ്യം റദാക്കി. ഇ ഡി നൽകിയ ഹർജിയിലാണ് എറണാകുളം സെഷൻസ് കോടതിയുടെ നടപടി. റിനു മറിയം, പോപ്പുലർ ഫിനാൻസ് എംഡി തോമസ് ഡാനിയേൽ എന്നിവരെ  ഈ മാസം 18വരെ ഇഡി കസ്റ്റഡിയിൽ വിട്ടു. 

1600 കോടിയുടെ പോപ്പുലർ ഫിനാൻസ് തട്ടിപ്പുകേസിൽ എൻഫോഴസ്മെന്റ് അറസ്റ്റ് ചെയ്ത് പ്രതികളിൽ ഒരാളായിരുന്നു ഉടമകളിലൊരാളായ റിനു . നിക്ഷേപകരെ വഞ്ചിച്ചു തട്ടിയ 1600 കോടി രൂപ എവിടേക്ക് മാറ്റി എന്നത് അറിയാൻ  പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നായിരുന്നു ഇഡിയുടെ ആവശ്യം. പ്രതികൾ ഇക്കാര്യത്തിൽ കൃത്യമായ മറുപടി നൽകിയില്ലെന്നും ഇ ഡി കോടതി അറിയിച്ചിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ