പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; കേസ് സിബിഐക്ക് കൈമാറി

By Web TeamFirst Published Sep 24, 2020, 9:17 AM IST
Highlights

ഇന്നലെ വൈകിട്ടാണ് ഇത് സംബന്ധിച്ച ഗസറ്റഡ് വിജ്ഞാപനം പുറത്തിറക്കിയത്. പ്രതികൾക്ക് വിദേശ ബന്ധമുണ്ടെന്നും പണം വിദേശത്തേക്ക് കടത്തിയെന്നും ഇത് പുറത്ത് കൊണ്ട് വരാൻ സിബിഐ അന്വേഷണം വേണമെന്നും നിക്ഷേപകർ ആവശ്യപ്പെട്ടിരുന്നു.

കൊച്ചി: പോപ്പുലർ ഫിനാൻസ് കേസ് സിബിഐക്ക് കൈമാറി. കേസ് സിബിഐക്ക് കൈമാറിക്കൊണ്ട് സംസ്ഥാന സർക്കാരിൻ്റെ ഉത്തരവിറങ്ങി. കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് നിക്ഷേപകർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇന്നലെ വൈകിട്ടാണ് ഇത് സംബന്ധിച്ച ഗസറ്റഡ് വിജ്ഞാപനം പുറത്തിറക്കിയത്.

പ്രതികൾക്ക് വിദേശ ബന്ധമുണ്ടെന്നും പണം വിദേശത്തേക്ക് കടത്തിയെന്നും നിക്ഷേപകർ ആരോപിച്ചിരുന്നു. ഉടമകൾ നിക്ഷേപകരിൽ നിന്ന് ശേഖരിച്ച രണ്ടായിരം കോടിയോളം രൂപ വിദേശത്തേക്ക് കടത്തിയിട്ടുണ്ടെന്നും ഇത് തിരിച്ചു പിടിക്കുന്നതിന് സിബിഐ അന്വേഷണം ആവശ്യമാണെന്നായിരുന്നു നിക്ഷേപകരുടെ വാദം. കേസ് അന്വേഷണം സിബിഐയ്ക്ക്  വിടാൻ തയ്യാറാണെന്ന്
സംസ്ഥാന സർക്കാർ ഇതിന് പിന്നാലെ ഹൈക്കോടതിയെ അറയിച്ചിരുന്നു.

click me!