പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന സെക്രട്ടറി സി.എ. റൗഫ് പിടിയിൽ; വീട് വളഞ്ഞ് പിടികൂടിയത് എൻഐഎ

Published : Oct 28, 2022, 07:31 AM ISTUpdated : Oct 28, 2022, 07:36 AM IST
പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന സെക്രട്ടറി സി.എ. റൗഫ് പിടിയിൽ; വീട് വളഞ്ഞ് പിടികൂടിയത് എൻഐഎ

Synopsis

പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ റൌഫ് ഒളിവിൽ പോകുകയായിരുന്നു. കർണാടകയിലും തമിഴ്നാട്ടിലുമായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. നിരോധനത്തിന് പിന്നാലെ പല നേതാക്കളേയും ഒളിവിൽ കഴിയാൻ സഹായിച്ചതും റൌഫ് ആണെന്ന് എൻഐഎ കണ്ടെത്തിയിരുന്നു


പാലക്കാട് : നിരോധിത  സംഘടനയായ പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന സെക്രട്ടറി സി.എ. റൗഫ് പിടിയിൽ. എൻ ഐ എ ആണ് റൗഫിനെ പിടികൂടിയത്. പാലക്കാട് പട്ടാമ്പി കരിമ്പുള്ളിയിലെ വീട്ടിൽ നിന്നാണ് എൻഐഎ സംഘം ഇന്നലെ രാത്രി റൗഫിനെ പിടികൂടിയത്. വീട് വളഞ്ഞാണ് എൻഐഎ സംഘം റൗഫിനെ പിടികൂടിയത്

പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ റൌഫ് ഒളിവിൽ പോകുകയായിരുന്നു. കർണാടകയിലും തമിഴ്നാട്ടിലുമായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. നിരോധനത്തിന് പിന്നാലെ പല നേതാക്കളേയും ഒളിവിൽ കഴിയാൻ സഹായിച്ചതും റൗഫ് ആണെന്ന് എൻഐഎ കണ്ടെത്തിയിരുന്നു

കഴിഞ്ഞ ആഴ്ച റൗഫിന്റെ വീട്ടിൽ എൻഐഎ സംഘം റെയ്ഡ് നടത്തിയിരുന്നു. ചില ലഘുലേഖകൾ കണ്ടെത്തിയെന്നും എൻഐഎ വ്യക്തമാക്കിയിരുന്നു. ഒളിവിലായിരുന്ന റൗഫിനെ കണ്ടെത്താാൻ എൻഐഎ ശ്രമം ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ഇന്നലെ രാത്രി വീട്ടിലെത്തിയ റൗഫിനെ വീട് വളഞ്ഞ് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത റൗഫിനെ കൊച്ചിയിലെ എൻഐഎ ഓഫിസിലെത്തിച്ചു.

PREV
Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും
Malayalam News live: ഇന്ന് ഏഴാം ദിനം; ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു, സർവീസുകൾ റദാക്കിയേക്കും