
പാലക്കാട്: പാലക്കാട്ടെ പോപ്പുലർ ഫ്രണ്ട്, ആർഎസ്എസ് പ്രവർത്തകരുടെ കൊലപാതകങ്ങളിലെ പ്രതികളെ തിരിച്ചറിഞ്ഞുവെന്നും അറസ്റ്റ് ഉടനുണ്ടാകുമെന്നും എഡിജിപി വിജയ് സാഖറെ. രണ്ട് കേസുകളിലെയും അന്വേഷണം പുരോഗമിക്കുകയാണെന്നും ഒളിവിൽ കഴിയുന്ന പ്രതികൾ ആരെല്ലാമാണെന്ന് തിരിച്ചറിഞ്ഞതായും എഡിജിപി വിശദീകരിച്ചു. ഒരു കേസിൽ എസ്ഡിപിഐ-പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും അടുത്ത കേസിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകരുമാണ് പ്രതികൾ. ഇവരുടെ ഒഴിത്താവളങ്ങളെ കുറിച്ച് വിവരം ലഭിച്ചതായും അദ്ദേഹം വിശദീകരിച്ചു.
പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ സുബൈറിനെ കൊലപ്പെടുത്തിയ കേസിലെ ആറ് പ്രതികളെയെല്ലാം തിരിച്ചറിഞ്ഞു. ഈ കേസിൽ അറസ്റ്റ് ഉടനുണ്ടാകും. ശ്രീനിവാസൻ കേസിലെ പ്രതികളെല്ലാം എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട്പ്രവർത്തകരാണ്. ഇവർ സംസ്ഥാനം വിട്ടതായി ഈ ഘട്ടത്തിൽ അറിവില്ല. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ കൂടുതൽ വിവരം പുറത്ത് വിടാൻ കഴിയില്ലെന്നറിയിച്ച എഡിജിപി ഇരട്ടക്കൊലപാതകത്തിലെ അന്വേഷണ പുരോഗതി മന്ത്രി കൃഷ്ണൻ കുട്ടിയെ ധരിപ്പിച്ചതായും വ്യക്തമാക്കി. എഡിജിപിക്കൊപ്പം ഐജി അടക്കമുള്ളവരാണ് എത്തിയാണ് മന്ത്രിയെ കണ്ടത്.
'ഭൂരിപക്ഷ വര്‍ഗീയത ഏറ്റവും അപകടകരം; ന്യൂനപക്ഷ വര്‍ഗീയതയുണ്ടാക്കുന്നത് ഭൂരിപക്ഷ വര്‍ഗീയതയെന്ന് എം വി ഗോവിന്ദന്‍
കണ്ണൂര്‍: ഭൂരിപക്ഷ വര്‍ഗീയത ഏറ്റവും അപകടകരമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ (M V Govindan) . ഭൂരിപക്ഷ വര്‍ഗീയതയാണ് ന്യൂനപക്ഷ വര്‍ഗീയതയുണ്ടാക്കുന്നത്. രണ്ട് ഭീകരതയും ജനങ്ങള്‍ക്ക് ഭീഷണിയാണെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. "ഭൂരിപക്ഷ വര്‍ഗീയതയാണ് ഈ രാജ്യത്ത് ഹിന്ദു രാഷ്ട്രം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. ഹിന്ദു രാഷ്ട്രം ഉണ്ടാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ന്യൂനപക്ഷ വിരോധം. ന്യൂനപക്ഷ വിരോധത്തിന്‍റെ ഭാഗമായാണ് സംഘര്‍ഷങ്ങള്‍ രൂപപ്പെട്ട് വരുന്നത്. സ്വഭാവികമായും ഭൂരിപക്ഷ വര്‍ഗീയതയാണ് ഏറ്റവും അപകടകാരിയായ വര്‍ഗീയത". വർഗീയ സംഘര്‍ഷങ്ങളിലൂടെ സംഘടന ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ സംസ്ഥാനത്ത് നടക്കുന്നുണ്ട്. സര്‍ക്കാരും പൊലീസും മാത്രം വിചാരിച്ചാല്‍ അക്രമം ഒഴിവാക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam