
ആലപ്പുഴ: പാലക്കാട് ഇരട്ട കൊലപാതകത്തിൽ (Palakkad Double Murder) വിചിത്ര വാദവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (Kanam Rajendran). രണ്ടു വർഗ്ഗീയ സംഘടനകൾ പരസ്പരം ഏറ്റുമുട്ടുകയും പരസ്പരം കൊലപ്പെടുത്തുകയും ചെയ്യുന്നതിൽ സർക്കാരിന് എന്താണ് കാര്യമെന്ന് കാനം രാജേന്ദ്രൻ. സർക്കാരിനെയോ പൊലീസിനെയോ അറിയിച്ചില്ല കൊലപാതകങ്ങളും അക്രമങ്ങളം നടത്തുന്നതെന്നും പോപ്പുലർ ഫ്രണ്ട്, ആർഎസ്എസ് നേതാക്കളുടെ കൊലപാതകത്തിൽ നല്ല രീതിയിൽ അന്വേഷണം മുന്നോട്ട് പോകുന്നുണ്ടെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. വർഗീയ സംഘടനകളെ പൊതുസമൂഹത്തിന് മുന്നിൽ തുറന്നു കാട്ടേണ്ട ഉത്തരവാദിത്തം മാധ്യമങ്ങൾക്കാണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ നടക്കുന്ന എഐഎസ്എഫ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam