
തിരുവനന്തപുരം: കൊവിഡും ലോക്ക്ഡൗണും തീർത്ത പ്രതിസന്ധിയിൽ ഉപജീവനം നഷ്ടമായവരിൽ ബീച്ചുകളിലെ ചെറുകിട കച്ചവടക്കാരുമുണ്ട്. എന്നാൽ സർക്കാരിന്‍റെ ഒരു സമാശ്വാസ പദ്ധതിയിൽ പോലും ഇവർ ഉൾപ്പെടുന്നില്ല. കടകൾ അടഞ്ഞുകിടന്നാലും ജിഎസ്ടി ഉൾപ്പെടെ സ്ഥല വാടക തുറമുഖ വകുപ്പ് കൃത്യമായി വാങ്ങുന്നുമുണ്ട്.
ഉന്തുവണ്ടിയിൽ കച്ചവടം നടത്തി കുടുംബം പോറ്റിയിരുന്ന ഒരു കാലമുണ്ടായിരുന്നു അസ്‍ലമിന്. എന്നാൽ ഇന്ന് കഥ മാറി. തീരം വിജനമാണ്. കടൽക്കാഴ്ച കാണാനും കഥപറഞ്ഞിരിക്കാനും ആളുകൾ എത്തുന്നില്ല. മിഠായിയ്ക്കും കളിപ്പാട്ടങ്ങൾക്കും വേണ്ടി കുട്ടികൾ ഓടിയെത്താറില്ല.
അസ്‍ലമിനെ പോലെ ഉപജീവനം നഷ്ടമായ നിരവധി ചെറുകിട കച്ചവടക്കാരുണ്ട്. കടൽ കൊണ്ട് തുരുമ്പെടുത്ത്, നശിച്ചു പോവുകയാണ് ഇവരുടെ കടകൾ. എന്നാൽ കച്ചവടമില്ലെങ്കിലും സ്ഥലവാടക ഇനത്തിൽ വാർഷിക ഫീസ് തുറമുഖ വകുപ്പ് വാങ്ങുന്നുണ്ട്. ജിഎസ്ടി അടക്കം അയ്യായിരം രൂപയ്ക്കടുത്താണ് മിക്കവരും നൽകേണ്ടത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam