ഇന്ന് മുതൽ നാല് ദിവസത്തേക്ക് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

By Web TeamFirst Published Apr 11, 2021, 5:22 PM IST
Highlights

മുന്നറിയിപ്പ് ശരിവെച്ച് തിരുവനന്തപുരത്ത് മൂന്നു മണിയോടെ ശക്തമായ മഴയാണ് പെയ്തത്.  

തിരുവനന്തപുരം: ഇന്നു മുതൽ നാല് ദിവസത്തേക്ക് സംസ്ഥാനത്ത്  ഒറ്റപ്പെടയിടങ്ങളിൽ കാറ്റിനും ഇടിമിന്നലോടും കൂടിയ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്.  40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശാം. ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി പത്തുമണി വരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ സുരക്ഷയ്ക്ക് മുൻകരുതലെടുക്കണം.  മുന്നറിയിപ്പ് ശരിവെച്ച് തിരുവനന്തപുരത്ത് മൂന്നു മണിയോടെ ശക്തമായ മഴയാണ് പെയ്തത്.  ഇന്ന് തന്നെ കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകൾക്കും മുന്നറിയിപ്പുണ്ട്.   മലയോര മേഖലയിൽ കൂടുതൽ ജാഗ്രത വേണം.   ഏപ്രിൽ 14 മുതൽ മലയോര ജില്ലകളായ വയനാട്, ഇടുക്കി, പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ ശക്തമായ മഴ ലഭിക്കും. 

click me!