കോട്ടയത്ത്  ക്വാറന്റൈനിൽ കഴിയുന്നയാളുടെ പോസ്റ്റൽ ബാലറ്റ് എൽഡിഎഫ് സ്ഥാനാർത്ഥി പിടിച്ചു വാങ്ങിയതായി പരാതി

Published : Dec 12, 2020, 09:13 PM IST
കോട്ടയത്ത്  ക്വാറന്റൈനിൽ കഴിയുന്നയാളുടെ പോസ്റ്റൽ ബാലറ്റ് എൽഡിഎഫ് സ്ഥാനാർത്ഥി പിടിച്ചു വാങ്ങിയതായി പരാതി

Synopsis

പൊലീസ് അധികാരികളുടെ മദ്ധ്യസ്ഥതയിൽ ബാലറ്റ് പരാതിക്കാരന് തിരിച്ചു നൽകുകയായിരുന്നുവെന്ന്  പരാതിക്കാരൻ പറഞ്ഞു. സംഭവത്തിൽ കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. 

കോട്ടയം: കോട്ടയം അയർക്കുന്നത് എൽഡിഎഫ് സ്ഥാനാർത്ഥി കൊവിഡിനെ തുടർന്ന് ക്വാറന്റൈനിൽ കഴിയുന്നയാളുടെ പോസ്റ്റൽ ബാലറ്റ് പിടിച്ചു വാങ്ങിയതായി പരാതി. എൽഡിഎഫിന്റെ ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി ജോസഫ് ചാമക്കാലക്കെതിരെയാണ് പരാതി ഉയർന്നത്. കൊവിഡിനെ തുടർന്ന് ക്വാറന്റൈനിൽ കഴിയുന്ന കൊങ്ങാണ്ടൂർ ചെരുവിൽ ഷാജിയാണ് അയർക്കുന്നം പൊലീസിൽ പരാതി നൽകിയത്. പൊലീസ് അധികാരികളുടെ മദ്ധ്യസ്ഥതയിൽ ബാലറ്റ് പരാതിക്കാരന് തിരിച്ചു നൽകുകയായിരുന്നുവെന്ന്  പരാതിക്കാരൻ പറഞ്ഞു. സംഭവത്തിൽ കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവം; 'പ്രധാനമന്ത്രി പ്രവർത്തിക്കുന്ന സംഘടന, പ്രധാനമന്ത്രിയെ ഇനി കാണില്ലെന്ന് പറയുമോ?'; വി മുരളീധരൻ എംഎൽഎ
വച്ചുപ്പൊറുപ്പിക്കില്ലെന്ന മുഖ്യമന്ത്രിയുടെ താക്കീതിന് പിന്നാലെ കടുപ്പിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രിയും, 'വിസിമാർ ചെയ്തത് അത്യന്തം ഗുരുതര പ്രശ്നം'