ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന് തപാൽ വകുപ്പിന്‍റെ ആദരം; തപാൽ മുദ്രയും കവറും പുറത്തിറക്കും

Published : Aug 08, 2026, 02:09 AM IST
Sree Padmanabhaswamy Temple

Synopsis

ചരിത്രപ്രസിദ്ധമായ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന് ആദരസൂചകമായി തപാൽ വകുപ്പ് ഒരു പ്രത്യേക തപാൽ മുദ്രയും കവറും പുറത്തിറക്കുന്നു. പ്രകാശനം ഓഗസ്റ്റ് 10 ന് രാവിലെ 11 ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിർവ്വഹിക്കും.

തിരുവനന്തപുരം: ചരിത്രപ്രസിദ്ധമായ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന് ആദരവായി തപാൽ മുദ്രയും പ്രത്യേക കവറും പുറത്തിറക്കാൻ തപാൽ വകുപ്പ്. തപാൽ വകുപ്പ് കേരള സർക്കിളിന്‍റെ ആഭിമുഖ്യത്തിൽ തപാൽ മുദ്ര (പെർമനന്‍റ് പിക്ചോറിയൽ ക്യാൻസലേഷൻ), പ്രീമിയം പ്രത്യേക കവർ എന്നിവയുടെ പ്രകാശനം ഓഗസ്റ്റ് 10 ന് രാവിലെ 11 ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ നിർവ്വഹിക്കും. ഇതിനൊപ്പം സംസ്ഥാന മൃഗം, സംസ്ഥാന പക്ഷി എന്നിവയുടെ ചിത്രമടങ്ങിയ തപാൽ കാർഡുകളും പ്രകാശനം ചെയ്യും. സ്ഥിരം തപാൽ മുദ്രയിൽ ക്ഷേത്രത്തിന്‍റെ കിഴക്കേ ഗോപുരവും അനന്തശയന ഭാവത്തിലുള്ള ശ്രീ പദ്മനാഭസ്വാമിയുടെ രൂപവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഓഗസ്റ്റ് 10 മുതൽ ഫോർട്ട് പോസ്റ്റ് ഓഫീസിൽ നിന്ന് അയയ്ക്കുന്ന എല്ലാ കത്തുകളിലും പാഴ്സലുകളിലും ഈ പ്രത്യേക മുദ്ര പതിക്കും.

ഇതോടെ കേരളത്തിൽ സ്ഥിരം തപാൽ മുദ്ര ലഭിക്കുന്ന നാലാമത്തെ ക്ഷേത്രം എന്ന ബഹുമതി ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന് സ്വന്തമാകും. തിരുവനന്തപുരം നെല്ലുപുര പാഞ്ചജന്യത്തിൽ നടക്കുന്ന ചടങ്ങിൽ കേരള സർക്കിൾ ചീഫ് പോസ്റ്റ്‌മാസ്റ്റർ ജനറൽ അമിതാഭ് സിംഗ് സ്വാഗതം പറയും. നഗരസഭ മേയർ വി വി രാജേഷ്, ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര ഭരണ സമിതി ചെയർമാൻ അനിൽ കുമാർ കെ പി, ഭരണസമിതി അംഗങ്ങളായ ആദിത്യ വർമ്മ, കരമന ജയൻ, ഫോർട്ട് വാർഡ് കൗൺസിലർ ഹരികുമാർ, പോസ്റ്റൽ സർവീസസ് ഡയറക്ടർ എൻ.ആർ. ഗിരി തുടങ്ങിയവർ പങ്കെടുക്കും.

രാജ്യത്തെ സുപ്രധാന ആത്മീയ കേന്ദ്രങ്ങളിലൊന്നും കേരളത്തിന്‍റെ സാംസ്കാരിക - വാസ്തുവിദ്യ പൈതൃകത്തിന്‍റെ പ്രതീകവുമായ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ പ്രാധാന്യം വരുംതലമുറയിലേക്ക് എത്തിക്കുന്നതിനാണ് ഈ തപാൽ മുദ്ര അവതരിപ്പിക്കുന്നത്. തപാൽ പ്രേമികൾക്കും ഭക്തജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും ഈ പ്രത്യേക മുദ്ര പതിപ്പിച്ച തപാൽ സാമഗ്രികൾ സ്വന്തമാക്കാൻ സാധിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്‍റെ മരണം; ശ്രീറാം വെങ്കിട്ടരാമനെതിരെ പത്താം സാക്ഷിയുടെ മൊഴി, വസ്ത്രം വിചാരണ വേളയിൽ തിരിച്ചറിഞ്ഞു
മുട്ടിന് താഴെ വെടിവെച്ചാലും മുട്ടുകുത്തില്ല, തന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റം; വീണ്ടും പോസ്റ്റുമായി അർജുൻ ആയങ്കി