'കെഎസ് തുടരണം'; കെപിസിസി പ്രസിഡണ്ടായി കെ സുധാകരൻ തുടരണം എന്നാവശ്യപ്പെട്ട് വ്യാപകമായി പോസ്റ്റര്‍ പ്രചരണം

Published : May 06, 2025, 09:31 AM ISTUpdated : May 06, 2025, 09:37 AM IST
'കെഎസ് തുടരണം'; കെപിസിസി പ്രസിഡണ്ടായി കെ സുധാകരൻ തുടരണം എന്നാവശ്യപ്പെട്ട്  വ്യാപകമായി പോസ്റ്റര്‍ പ്രചരണം

Synopsis

പ്രതിസന്ധികളെ ഊർജമാക്കിയ നേതാവ്,'താരാട്ട് കേട്ട് വളർന്നവൻ അല്ലെന്നും പോസ്റ്ററുകളില്‍

കണ്ണൂര്‍: കെപിസിസി പ്രസിഡണ്ടായി കെ സുധാകരൻ തുടരണം എന്നാവശ്യപ്പെട്ട്  വ്യാപകമായി പോസ്റ്റര്‍ പ്രചരണം. കെ എസ് തുടരണം എന്ന വാചകത്തതോടെയാണ്   കണ്ണൂർ നഗരത്തിൽ വ്യാപകമായി ഫ്ലെക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. 'പ്രതിസന്ധികളെ ഊർജമാക്കിയ നേതാവ്' 'താരാട്ട് കേട്ട് വളർന്നവൻ അല്ല' എന്നെല്ലാമാണ് പോസ്റ്ററുകളിലുള്ളത്. കോൺഗ്രസ് പടയാളികൾ എന്ന പേരിലാണ് ഫ്ലെക്സ് ബോർഡുകൾ.

കെ സുധാകരനെ അനുകൂലിച്ച് പാല ഈരാറ്റുപേട്ട പൂഞ്ഞാർ പ്രദേശങ്ങളിലും ഫ്ലക്സ് ബോർഡുകൾ ഉയര്‍ന്നിട്ടുൺണ്ട്. കെ സുധാകരൻ കെപിസിസി പ്രസിഡണ്ടായി തുടരണം എന്ന് സേവ് കോൺഗ്രസ് രക്ഷാസമിതിയുടെ പേരിലുള്ള ബോർഡുകളില്‍ പറയുന്നു. പിണറായിയെ താഴെയിറക്കി യുഡിഎഫിനെ അധികാരത്തിൽ കൊണ്ടുവരാൻ നട്ടെല്ലുള്ള നായകനാണ് കെ സുധാകരൻ എന്നും ബോർഡിലുണ്ട്. ആന്‍റോ ആന്‍റണിയുടെ  രാഷ്ട്രീയ തട്ടകത്തിലാണ് ബോർഡുകൾ അധികവും വന്നിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

വിമാന ടിക്കറ്റുകളുടെ അധികനിരക്കില്‍ ഇടപെട്ട് വ്യോമയാന മന്ത്രാലയം, നിരക്ക് വർധന ഒഴിവാക്കാൻ കമ്പനികൾക്ക് നിർദേശം
ദേശീയ പാത കൂടി യാഥാർഥ്യമാകുന്നു, ആശങ്കപ്പെടുത്തുന്ന ഈ കണക്കുകൾ ശ്രദ്ധിക്കാതെ പോകരുതേ; കേരളത്തിലെ റോഡുകളിൽ ജീവൻ പൊലിഞ്ഞവ‍ർ