'എം കെ രാഘവനിൽ നിന്ന് പ്രസ്ഥാനത്തെ രക്ഷിക്കുക'; കോഴിക്കോട് ഡിസിസി ഓഫീസിന് മുന്നിൽ പോസ്റ്ററുകൾ

By Jithi RajFirst Published Aug 26, 2021, 10:05 AM IST
Highlights

''കോഴിക്കോട്ടെ കോൺഗ്രസ് പ്രസ്ഥാനത്തെ നാമാവശേഷമാക്കിയ ഐവർ സംഘത്തിലെ ഒരാളെ പ്രസിഡൻ്റ് ആക്കാതിരിക്കുക...''

കോഴിക്കോട്: കോഴിക്കോട് ഡിസിസി  ഓഫിസിന് മുന്നിൽ എം കെ രാഘവൻ എം പിക്കും കെ പ്രവീൺ കുമാറിനും എതിരെ പോസ്റ്ററുകൾ. എം കെ രാഘവൻ്റെ നീരാളി പിടുത്തത്തിൽ നിന്ന് കോഴിക്കോട്ടെ കോൺഗ്രസ് പ്രസ്ഥാനത്തെ രക്ഷിക്കുക, കോഴിക്കോട്ടെ കോൺഗ്രസ് പ്രസ്ഥാനത്തെ നാമാവശേഷമാക്കിയ ഐവർ സംഘത്തിലെ ഒരാളെ പ്രസിഡൻ്റ് ആക്കാതിരിക്കുക, എന്നീ കാര്യങ്ങളാണ് പോസ്റ്ററിലുള്ളത്. സത്യസന്ധനായ ഡിസിസി പ്രസിഡണ്ടിനെയാണ് കോഴിക്കോടിന് ആവശ്യമെന്നും പോസ്റ്ററിലുണ്ട്.

പുതിയ ഡിസിസി നേതൃത്വത്തെ തെരഞ്ഞെടുക്കാനുള്ള നടപടികൾ ആരംഭിച്ചതിന് പിന്നാലെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. അതേസമയം കോൺഗ്രസ് പ്രവർത്തകർ കുപ്രചരണങ്ങളിൽ വീഴരുതെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ബുധനാഴ്ച ഫേസ്ബുക്ക് പോസ്റ്റിലൂടെ  ആവശ്യപ്പെട്ടിരുന്നു. 

Read Also: ഡിസിസി പുനഃസംഘടന; കുപ്രചരണങ്ങളിൽ കോൺഗ്രസുകാർ വീണുപോകരുതെന്ന് കെ സുധാകരൻ

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒരു പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന യാഥാർത്ഥ്യം മറച്ചു വെയ്ക്കുന്നില്ല.  കോൺഗ്രസ് ശക്തിപ്പെടേണ്ടത് ഈ നാടിൻ്റെ ആവശ്യമാണ്. എപ്പോഴൊക്കെ കോൺഗ്രസ് തളർന്നിട്ടുണ്ടോ, അപ്പോഴൊക്കെ ഈ രാജ്യം കിതച്ചിട്ടുണ്ട്, തകർന്നടിഞ്ഞിട്ടുണ്ട്. ഈ നാടും രാജ്യവും മുന്നോട്ട് കുതിക്കണമെങ്കിൽ കോൺഗ്രസ് സംഘടനാപരമായി ശക്തിപ്പെട്ടേ തീരൂ എന്ന കാലഘട്ടത്തിൻ്റെ ആവശ്യം ഓരോ കോൺഗ്രസ്കാരനും തിരിച്ചറിയണമെന്നും സുധാകരൻ പോസ്റ്റിൽ അണികളോടായി കുറിച്ചിരുന്നു. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!