പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരത്തിനെതിരെ പോസ്റ്ററുകൾ; 'പേയ്മെന്റ് സീറ്റ് വേണ്ട, കഴിവും പ്രാപ്തിയുമുള്ള നേതാക്കൾ ഉണ്ട്'

Published : Mar 13, 2026, 11:23 AM IST
flex bord perinthalmanna

Synopsis

അതേ സമയം യുഡിഎഫിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ ഇടത്പക്ഷമാണ് ബോർഡ് സ്ഥാപിച്ചത് എന്ന് മുസ്ലിം ലീഗ് ആരോപിക്കുന്നു. മുസ്‌ലിം ലീഗ് പോരാളികൾ എന്ന പേരിൽ ആണ് ഫ്ലെക്സ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

മലപ്പുറം: പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരത്തിനെതിരെ പോസ്റ്ററുകൾ. നജീബ് കാന്തപുരം പെരിന്തൽമണ്ണയിൽ വേണ്ടെന്നും കഴിവും പ്രാപൃതിയുമുള്ള മൂന്ന് യുവ നേതാക്കൾ പെരിന്തൽമണ്ണയിൽ ഉണ്ടെന്നുമാണ് പോസ്റ്ററിലുള്ളത്. കെ മുസ്തഫ, എ കെ നാസർ മാസ്റ്റർ, ഉസ്മാൻ താമരത്ത് എന്നിവർ യോഗ്യരെന്നും പേയ്മെന്റ് സീറ്റ് അവസാനിപ്പിക്കണമെന്നും എന്നും ഫ്ലെക്സ് ബോർഡിലുണ്ട്. പട്ടാമ്പി റോഡ്, കരിങ്കല്ലത്താണി എന്നിവിടങ്ങളിൽ ആണ് ബോർഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതേ സമയം യുഡിഎഫിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ ഇടത്പക്ഷമാണ് ബോർഡ് സ്ഥാപിച്ചത് എന്ന് മുസ്ലിം ലീഗ് ആരോപിക്കുന്നു. മുസ്‌ലിം ലീഗ് പോരാളികൾ എന്ന പേരിൽ ആണ് ഫ്ലെക്സ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോണ്‍ഗ്രസ് നേതൃത്വത്തിന് ദീപ്തിയുടെ ഓര്‍മ്മപ്പെടുത്തൽ; 'പാര്‍ട്ടി സീറ്റ് ഉറപ്പു നൽകിയിരുന്നു, നീതി കാട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്'
വൈകാരികമായി സുധാകരൻ; 'ഞാൻ അറിയാത്ത കണ്ണൂരില്ല, എന്നെ അറിയാത്ത കണ്ണൂരില്ല', കടന്നുവന്ന കനൽ വഴികൾ ഓർമിപ്പിച്ച് കുറിപ്പ്