
കൊല്ലം: ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പോസ്റ്റ്മാനെ റോഡിൽതടഞ്ഞ് ക്രൂരമായ് മർദിച്ചു. പത്തനാപുരം നടുക്കുന്ന് പോസ്റ്റ് ഓഫീസിലെ പോസ്റ്റുമാൻ വിളക്കുടി വിജയലയത്തിൽ വിഷ്ണു എം. പിള്ളയെ ആണ് സത്യൻമുക്കിന് സമീപം സംഘംചേർന്ന് മർദിച്ചത്. പരാതിയിൽ മൂന്ന് ഡി.വൈ.എഫ്.ഐ നേതാക്കൾക്കെതിരെ പത്തനാപുരം പൊലീസ് കേസെടുത്തു. ഡിവൈഎഫ്ഐ നേതാവും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ അനന്തു പിള്ള, ഷിനുമോൻ, സ്വരാജ് എന്നിവരും കണ്ടാലറിയാവുന്ന ആറുപേർക്കെതിരെയുമാണ് കേസ്. സത്യൻമുക്കിന് സമീപം വെച്ച് സംഘംചേർന്ന് മർദിച്ചെന്നാണ് പരാതി.
ദിവസങ്ങൾക്കു മുമ്പ് ഒരു യുവാവിന്റെ പാസ്പോർട്ട് പോസ്റ്റുമാൻ തിരികെ ആയച്ചത് പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. തുടർന്ന് രണ്ട് ദിവസം മുമ്പ് ഡിവൈഎഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസ് ഉപരോധമുൾപ്പെടെ സംഘടിപ്പിക്കുകയും ചെയ്തു. തുടർന്നാണ് മർദ്ദിച്ചെന്ന പരാതിയുമായി പോസ്റ്റുമാൻ രംഗത്തെത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam